ഷാർജ ഭരണാധികാരിയുടെ പുസ്​തകങ്ങളുടെ പ്രദർശനം തുടങ്ങി

തേഞ്ഞിപ്പലം: തത്വചിന്തകനായ ഭരണാധികാരി ചരിത്രത്തിൽ വിഖ്യാതമായ വഴിതുറക്കലുകൾക്ക് ഇടയാക്കുമെന്നതി​െൻറ ഉദാഹരണമാണ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സുൽത്താൻ രചിച്ച 48 ഗ്രന്ഥങ്ങളുടെയും വിവിധ ലോക ഭാഷകളിലുള്ള പരിഭാഷകളുടെയും പ്രദർശനം കാലിക്കറ്റ് സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ൈശഖ് സലീം അബ്ദുറഹ്മാൻ സലീം അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 26-ന് ഓണററി ഡീലിറ്റ് സമ്മാനിച്ചിരുന്നു. വി.സി ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. ശശികാന്ത് ഡി. കാർണിക് രചിച്ച സുൽത്താൻ ഓഫ് കൾചർ പുസ്തകത്തി​െൻറ മലയാള പരിഭാഷ- 'സംസ്കൃതിയുടെ സുൽത്താൻ-' പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീം ഏറ്റുവാങ്ങി. ഡോ. എ.ബി. മൊയ്തീൻകുട്ടി പുസ്തകം പരിചയപ്പെടുത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഹ്മദ്, കെ.കെ. ഹനീഫ എന്നിവർ സംസാരിച്ചു. േപ്രാ- വി.സി ഡോ. പി. മോഹൻ സ്വാഗതവും രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. സർവകലാശാല ലൈബ്രറിയിൽ നടക്കുന്ന പ്രദർശനം ഒക്ടോബർ 21 വരെ തുടരും. വെള്ളിയാഴ്ച ഭാരതീയ സാംസ്കാരിക പാരമ്പര്യ സംരക്ഷണത്തെക്കുറിച്ച് ഡോ. കെ.കെ. മുഹമ്മദ് പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.