കടവനാട് ജി.എഫ്.എൽ.പി സ്കൂൾ ടെക്നിക്കൽ ഹൈസ്കൂളാക്കി ഉയർത്തണം

പൊന്നാനി: കടവനാട് ജി.എഫ്.എൽ.പി സ്കൂൾ ടെക്നികൽ ഹൈസ്കൂളാക്കി ഉയർത്തണമെന്ന് പൊന്നാനി ലോക്കൽ കമ്മിറ്റി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി ഉറൂബ് നഗറിലാണ് സമ്മേളനം നടന്നത്. സി.പി.എം ജില്ല കമ്മിറ്റിയംഗം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. പടിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ടി-.എം. സിദ്ദീഖ്, ഏരിയ സെക്രട്ടറി എ.കെ. മുഹമ്മദുണ്ണി, കെ. ഗോപീദാസൻ, പി.വി. അയ്യൂബ്, വി. രമേശൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ. ഗോപീദാസനെ തെരഞ്ഞെടുത്തു. ബിയ്യം കായലോരത്ത് ഇനി വായനക്കാലം പൊന്നാനി: ബിയ്യം കായലോരത്ത് ഇനി വായനയുടെ വസന്തകാലം. ബിയ്യം പാർക്കിലെത്തുന്നവർക്ക് വായനക്കൂടിൽനിന്ന് പുസ്തകമെടുക്കാം. ടീം ഗുഡ്ലിയാണ് വായനക്കൂട് എന്ന സങ്കൽപം യാഥാർഥ്യമാക്കിയത്. വിനോദത്തിനായി ബിയ്യം പാർക്കിലെത്തുന്നവർക്ക് വിജ്ഞാനം പകരുന്നതിനായാണ് വായനക്കൂട് ഒരുക്കിയത്. വിനോദത്തോടൊപ്പം സാഹിത്യത്തെയും വായനയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ടീം ഗുഡ്ലി വ്യത്യസ്ത ആശയവുമായി രംഗത്തിറങ്ങിയത്. വായനശാലയുടെ പരമ്പരാഗത ചട്ടക്കൂടിൽനിന്ന് മാറി പുസ്തകങ്ങൾ ഒഴിവ് വേളകളിൽ വായനക്കാരുടെ മുന്നിലേക്കെത്തിക്കും. ബിയ്യം പാർക്കിലെത്തുന്നവർക്ക് വായനക്കൂടിൽ ഒരുക്കിയ പുസ്തകങ്ങൾ ഇനി കൂട്ടാകും. കിളിക്കൂടി​െൻറ മാതൃകയിലാണ് വായനകൂടും സജ്ജീകരിച്ചിരിക്കുന്നത്. പുസ്തകങ്ങൾ വായനപ്രേമികളാണ് സംഭാവന ചെയ്തത്. ആവശ്യക്കാർ പുസ്തകമെടുത്ത് വായിക്കുകയും തങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായനക്കൂടിൽ ഉൾപ്പെടുത്തുകയും ചെയ്യാം. ലോകപ്രസിദ്ധ ക്ലാസിക്കുകൾ മുതൽ പ്രസിദ്ധരുടെ പുസ്തകങ്ങളും വായനക്കൂടിലുണ്ട്. പുസ്തകം നൽകി കവി രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. കുമരനെല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ്‌ വായനക്കൂടിലേക്ക്‌ പുസ്തകം നൽകി. വർഷൻ, ജംഷി, സ്മൃതി എന്നിവരും ചടങ്ങിൽ പുസ്തകങ്ങൾ കൂടിൽവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.