മൂന്നാം കേരള ചരിത്ര കോൺഗ്രസ്​ ഫാറൂഖ്​ കോളജിൽ

മൂന്നാം കേരള ചരിത്ര കോൺഗ്രസ് ഫാറൂഖ് കോളജിൽ തിരുവനന്തപുരം: മൂന്നാമത് കേരള ചരിത്ര കോൺഗ്രസ് ഡിസംബർ ഒമ്പത് മുതൽ 12 വരെ കോഴിക്കോട് ഫാറൂഖ് കോളജിൽ നടക്കും. കോൺഗ്രസി​െൻറ ജനറൽ പ്രസിഡൻറായി പ്രഫ. കെ.എൻ. പണിക്കരെ തെരഞ്ഞെടുത്തു. പ്രഫ. ദാവൂദ് അലി മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളുടെ പ്രസിഡൻറുമാരായി പ്രഫ. ജെ. പ്രഭാഷ് (പൊളിറ്റിക്കൽ ഹിസ്റ്ററി), പ്രഫ. മൈക്കൽ തരകൻ (ഇക്കണോമിക് ഹിസ്റ്ററി), പ്രഫ. മീര വേലായുധൻ (സോഷ്യൽ ഹിസ്റ്ററി), പ്രഫ. ടി.ടി. ശ്രീകുമാർ (ഇൻറലക്ച്വൽ ഹിസ്റ്ററി), പ്രഫ. കെ.എം. ഷീബ (കൾച്ചറൽ ഹിസ്റ്ററി), പ്രഫ. സി. ബാലൻ (ലോക്കൽ/ഒാറൽ ഹിസ്റ്ററി)തെരഞ്ഞെടുത്തിട്ടുണ്ട്. പ്രഫ. എം.ജി.എസ്. നാരായണൻ, പ്രഫ. രാജൻ ഗുരുക്കൾ, പ്രഫ. കേശവൻ വെളുത്താട്ട്, പ്രഫ. ഉമ ചക്രവർത്തി, പ്രഫ. ജാനകി നായർ, പ്രഫ. മേരി ജോൺ, സയ്യിദ് ഫരീദ് അൽത്താസ്, റഷീദുദ്ദീൻ ആക്വിൽ, എം.ആർ. രാഘവവാര്യർ, കെ.എൻ. ഗണേഷ്, ഡോ.പി.പി. അബ്ദുൽ റസാഖ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. എം. ഗോവിന്ദൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എന്നിവരുടെ അനുസ്മരണ പ്രഭാഷണവും നടക്കും. ചരിത്ര കോൺഗ്രസ് നടത്തിപ്പിനായി മന്ത്രി ഡോ.കെ.ടി. ജലീൽ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപവത്കരിച്ചു. കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് ചെയർമാനും കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വർക്കിങ് ചെയർമാനും ഡോ. ടി. മുഹമ്മദലി ലോക്കൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനകത്തെയും പുറത്തെയും പ്രമുഖ ചരിത്രകാരന്മാർക്ക് പുറമെ ചരിത്ര അധ്യാപകരും ഗവേഷകരും കോൺഗ്രസിൽ പെങ്കടുക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.എൻ. ഗോപകുമാരൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.