കല്ലട ഇറിഗേഷൻ അഴിമതി: ആറ്​ പ്രതികളെ ശിക്ഷിച്ചു

കല്ലട ഇറിഗേഷൻ അഴിമതി: ആറ് പ്രതികളെ ശിക്ഷിച്ചു തിരുവനന്തപുരം: കല്ലട ഇറിഗേഷൻ അഴിമതിക്കേസിൽ മുൻ സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെ ആറുപ്രതികളെ ശിക്ഷിച്ചു. കേസിലെ രണ്ടു മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിേൻറതാണ് ഉത്തരവ്. ഒന്നാം പ്രതി വർഗീസ് മാത്യുവും ആറാം പ്രതി കെ.ജി. രാമചന്ദ്രൻ നായരും വിചാരണവേളയിൽ മരിച്ചിരുന്നു. സൂപ്രണ്ടിങ് എൻജിനീയർമാരായ കെ.എസ്. വിദ്യാധരൻ, അബ്ദുൽ ഹമീദ്, എക്സിക്യൂട്ടിവ് എൻജിനീയർമാരായ പി.ടി. തോമസ്, മുരളീധരൻ, നാരായണസ്വാമി, കോൺട്രാക്ടർ ഇസ്മയിൽ എന്നിവരെയാണ് ശിക്ഷിച്ചത്. 1987ൽ കല്ലട ഇറിഗേഷൻ പദ്ധതി നിർമാണത്തിലെ 16 കരാറുകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതികളുടെ സുഹൃത്തായ കോൺട്രാക്ടർക്ക് നൽകുകയും ഇതിനെ തുടർന്ന് സർക്കാറിന് 74,17,447 രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് വിജിലൻസ് കേസ്. ചീഫ് സെക്രട്ടറിക്കെതിരായ കേസ്: കേസ് ഡയറി ഹാജരാക്കാൻ നിർദേശം തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിെച്ചന്ന ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ കേസി​െൻറ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം. ചീഫ് സെക്രട്ടറിയുടെ ചുമതല കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിെച്ചന്നാണ് കേസ്. നേരത്തേ കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹരജിയുടെ തുടർവാദം പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെ.എം. എബ്രഹാമി​െൻറ വരവുചെലവ് കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്ന് ഹരജിക്കാരൻ കോടതിയിൽ വാദിച്ചു. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് എബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.