സമരജാഥ സംഘടിപ്പിച്ചു

കോട്ടക്കൽ: ഗെയിൽ പദ്ധതിയുടെ ഭാഗമായി പൊന്മള മരവട്ടം മേഖലയിലെ സർവേക്കെതിരെ ജനകീയ സമരസമിതി സമരജാഥ നടത്തി. പൊന്മള, മാറാക്കാര പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും അണിനിരന്ന ജാഥക്ക് പൊന്മള പഞ്ചായത്ത് അംഗം മുനീറ കരീം, മാറാക്കാര പഞ്ചായത്ത് അംഗം ആമിന കല്ലിങ്കൽ, ബുഷ്‌റ, ടി. മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി. മുനീബ് കാരക്കുന്ന്, ജില്ല പഞ്ചായത്ത് അംഗം കെ.എം. സുഹ്‌റ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ആയിഷ, സെയ്തുട്ടി, അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. പടം- mtvij1 gail ഗെയിൽ പദ്ധതിയുടെ ഭാഗമായി പൊന്മള മരവട്ടം മേഖലയിലെ സർവേക്കെതിരെ ജനകീയ സമരസമിതി സംഘടിപ്പിച്ച സമരജാഥ ഐക്യ ട്രേഡ് യൂനിയൻ കൺെവൻഷൻ പരപ്പനങ്ങാടി: കേന്ദ്ര സർക്കാറി​െൻറ നവ ഉദാരവത്കരണ-സ്വകാര്യവത്കരണ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ ദേശീയ തൊഴിലാളി പ്രക്ഷോഭത്തി‍​െൻറ ഭാഗമായി പാർലമ​െൻറിന് മുന്നിൽ നടത്തുന്ന ധർണ വിജയിപ്പിക്കാന്‍ പരപ്പനങ്ങാടി മുനിസിപ്പൽ ഐക്യ ട്രേഡ് യൂനിയൻ കൺെവൻഷൻ തീരുമാനിച്ചു. പരപ്പനങ്ങാടിയില്‍ പ്രചാരണ പൊതുയോഗ൦ നടത്താനും ധാരണയായി. അഡ്വ. എന്‍. മുഹമ്മദ്‌ ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. ചേക്കാലി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. കെ. ധർമരാജൻ, കോലാക്കൽ ജാഫര്‍, കളത്തിങ്ങൽ ഹംസ, സി.പി. ഹാരിസ്, സി. സാമിക്കുട്ടി, സുരേഷ് ബാബു, എ.പി. ഹംസക്കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.