'കൂട്ടില്ലാത്തവർക്ക്​ കൂട്ട്​'

െകാണ്ടോട്ടി: 'സ്വിങ്' സാമൂഹിക സേവന സന്നദ്ധ സംഘടനയുടെ സ്നേഹ സംഗമം ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കൽ, ചെറുകാവ് പഞ്ചായത്തുകളിലെ മാനസിക വെല്ലുവിളി നേരിടുന്നവർക്കും മറ്റുള്ളവർക്കും വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്. ജൈവകൃഷി പി. അബ്ദുൽ ഹമീദ് എം.എൽ.എ, വസ്ത്ര വിതരണം നിലമ്പൂർ ആയിഷ, സംഗമം വി.എം. കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. അമീർ ചേലമ്പ്ര അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി സി.െഎ എം. മുഹമ്മദ് ഹനീഫ, പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനീറ അബ്ദുൽ വഹാബ്, ജില്ല പഞ്ചായത്ത് അംഗം ഷറീന ഹസീബ്, രാധാകൃഷ്ണൻ, സതീഷ് എടക്കര, ഷാഹുൽ ഹമീദ് മണ്ണാർക്കാട്, ഉമ്മർ വെള്ളേരി, പി.വി. ഹസീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു. ശാരീരിക െവല്ലുവിളികളെ അതിജീവിച്ച സി.എച്ച്. മാരിയത്ത്, ശബ്ന പൊന്നാട്, ചെമ്പൻ യൂസഫ്, സമദ് കൊട്ടപ്പുറം, അമൽ ഇഖ്ബാൽ എന്നിവർ അതിഥികളായെത്തി. ഫോേട്ടാ: kdy3: 'സ്വിങ്' സാമൂഹികസേവന സന്നദ്ധ സംഘടന സംഘടിപ്പിച്ച സ്നേഹ സംഗമത്തി​െൻറ ഉദ്ഘാടനം ടി.വി. ഇബ്രാഹീ എം.എൽ.എ നിർവഹിക്കുന്നു അപേക്ഷ ക്ഷണിച്ചു കൊണ്ടോട്ടി: കുഴിമണ്ണ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്ത എസ്.സി വിദ്യാർഥികൾക്ക് 2017-18 വർഷത്തേക്കുള്ള പഠന മേശ, കസേര എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ, കിഴിശ്ശേരി ജി.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31നകം ആവശ്യമായ രേഖകൾ സഹിതം കിഴിശ്ശേരി ജി.എം.യു.പി സ്കൂളിൽ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.