ദേശീയ ഐ ലീഗില്‍ കളിക്കാന്‍ ജില്ലയിലെ കാല്‍പന്ത് ഗ്രാമത്തില്‍നിന്ന്​ ഒമ്പത് പേര്‍

കാളികാവ്: കാല്‍പന്ത് കളിയുടെ ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാളികാവില്‍നിന്നും ദേശീയ ഐ ലീഗില്‍ കളിക്കാന്‍ 13 വയസ്സിനു താഴെയുള്ള ഒമ്പത് കളിക്കാര്‍. മികവാര്‍ന്ന പരിശീല പരിപാടിയിലൂടെ ഫുട്ബാളി​െൻറ പുത്തന്‍ അടവുകളും തന്ത്രങ്ങളും പയറ്റി ഈ കുട്ടികള്‍ ഉള്‍പ്പെട്ട ഗോകുലം ടീം അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഐലീഗില്‍ കളിക്കളത്തിലിറങ്ങും. കാളികാവ് ഫ്രണ്ട്‌സ് ക്ലബി​െൻറ സെപ്റ്റ് ഫുട്ബാള്‍ ടീമിലൂടെ രംഗത്തെത്തിയ കൊച്ചുതാരങ്ങള്‍ ഗോകുലം എഫ്.സി ടീമിലൂടെയാണ് രംഗത്തിറങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തും സെവന്‍സ് ഫുട്ബാളില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച കാളികാവി​െൻറ ഫുട്ബാള്‍ പാരമ്പര്യം കാക്കുന്നതിനായാണ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ടീമിന് തുടക്കം കുറിച്ചത്. ചിട്ടയായ പരിശീലനത്തിലൂടെ പുതിയ തലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ മൂന്നുവര്‍ഷംകൊണ്ട് സാധിച്ചു. കാളികാവ് ഫ്രണ്ട്‌സി​െൻറ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന കെ. ഷാജിയാണ് ടീമി​െൻറ പരിശീലകന്‍. മികച്ച കളിക്കാരായ കെ.ടി. ജംഷീറും കൊമ്പന്‍ മൊയ്തീനും കുട്ടികള കണ്ടെത്തി പരിശീലനം നല്‍കി. മികച്ച ടീമായപ്പോള്‍ ഒട്ടേറെ അവസരം കുട്ടികളെ തേടിയെത്തി. മുഹമ്മദലിയും നാണിയും അടക്കം നിരവധി താരങ്ങള്‍ പെരുമയുണ്ടാക്കിയ മലനാടി​െൻറ ഫുട്ബാള്‍ പാരമ്പര്യം നെഞ്ചേറ്റി പുല്ലാണി മാനിയുടെ മകന്‍ നാസിക്കാണ് എഫ്‌.സി ഗോകുലത്തി​െൻറ ഗോള്‍വലയം കാക്കുന്നത്. ടീമി​െൻറ നായകന്‍ കെ. ജസീലും കാളികാവില്‍നിന്നാണ്. സി.ടി. സനം റഷീദ്, എം. സുജിത്, വി. ആത്മജ്, കെ. മുഹന്നദ് ശിബില്‍, കെ. ബിബിലേഷ്, സി. പ്രണവ്, എം. സുബിന്‍ എന്നിവരാണ് ടീമിലുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സെപ്റ്റ് സോണല്‍ ചാമ്പ്യന്‍പട്ടം ചൂടിയത് കാളികാവ് സെപ്റ്റ് ടീമായിരുന്നു. ഗുരുവായൂരില്‍ കഴിഞ്ഞ ദിലസം സമാപിച്ച സംസ്ഥാന അണ്ടര്‍ 13 ടൂർണമ​െൻറില്‍ മലയോരത്തി​െൻറ താരനിരയടങ്ങിയ ഗോകുലം എം.എഫ്.സിയാണ് ജേതാക്കളായത്. മികച്ച ഗോളിയായി തിരഞ്ഞെടുത്തതും കാളികാവി​െൻറ നാസിക്കിനെയാണ്. ദേശീയ ഐ ലീഗിന് പുറമെ സെപ്റ്റ് ടീമിലെ അംഗങ്ങള്‍ക്ക് ദുൈബയില്‍ കളിക്കാനും ക്ഷണമുണ്ട്. പാസ്‌പോര്‍ട്ടെടുത്ത് കടല്‍കടന്ന് കാളികാവി​െൻറ ഫുട്ബാള്‍ പാടവം പുറംലോകത്തെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആ കുരുന്നുതാരങ്ങളിപ്പോള്‍. പടം- ദേശീയ ഐ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച കാളികാവ് സെപ്റ്റ് ടീം അംഗങ്ങള്‍ പരിശീലകന്‍ കെ. ഷാജിക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.