ആദായനികുതി വകുപ്പ്​ ഡെപ്യൂട്ടി കമീഷണറെ കാണാനില്ലെന്ന്​ പരാതി

കോയമ്പത്തൂർ: ആദായനികുതി ഡെപ്യൂട്ടി കമീഷണർ എസ്. ശിവകുമാറിനെ (38) കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പീളമേട് പൊലീസിൽ പരാതി നൽകി. ആദായനികുതി വകുപ്പ് കോയമ്പത്തൂർ ഹെഡ്ക്വാർേട്ടഴ്സിൽ ജോലി ചെയ്തിരുന്ന ശിവകുമാർ നഗരത്തിലെ ചേരമാൻ നഗറിലെ സ്വകാര്യ അപ്പാർട്ട്മ​െൻറിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ശിവകുമാറും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായും ബന്ധുക്കളായ ചിലർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ശിവകുമാറിനെ കാണാതായത്. മൊബൈൽ ഫോൺ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് വീട്ടിൽനിന്ന് പോയത്. അപ്പാർട്ട്മ​െൻറിലെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ പുലർച്ചെ ഒന്നരയോടെ ചെറിയ ബാഗുമായി ശിവകുമാർ നടന്നുപോകുന്ന ദൃശ്യം പൊലീസ് കണ്ടെത്തി. ഭാര്യ ശ്രീദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പടക്കം പൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ കോയമ്പത്തൂർ: പൊലീസ് വിലക്ക് മറികടന്ന് പടക്കം പൊട്ടിച്ച രണ്ടുപേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രത്നപുരി ബാലസുബ്രഹ്മണ്യൻ (36), ഗണപതി മൂകാംബികൈ നഗർ മുരുകേശൻ (50) എന്നിവരാണ് പിടിയിലായത്. നഗരത്തിൽ രാത്രി പത്തിന് ശേഷം പടക്കം പൊട്ടിക്കുന്നത് പൊലീസ് നിരോധിച്ച് ഉത്തരവിട്ടിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.