ലോക അനസ്​തേഷ്യ ദിനം ആചരിച്ചു

പെരിന്തൽമണ്ണ: അനസ്തേഷ്യയെകുറിച്ച് സാധാരണക്കാരിൽ അവബോധം വളർത്തേണ്ടതുണ്ടെന്ന് ആർ.ഡി.ഒ അജീഷ് കുന്നത്ത്. ലോക അനസ്തേഷ്യ ദിനത്തി​െൻറ സംസ്ഥാനതല പരിപാടികൾ പെരിന്തൽമണ്ണ മൗലാന ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൊൈസറ്റി ഒാഫ് അനസ്ത്യോളജിസ്റ്റ് പ്രസിഡൻറ് ഡോ. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അനസ്ത്യോളജിസ്റ്റ് ഡോ. ശാന്തികുമാറിെന ആദരിച്ചു. 'അനസ്തീഷ്യ പൊതുജനങ്ങൾ അറിയാൻ' പുസ്തക പ്രകാശനം മൗലാന മെഡിക്കൽ സൂപ്രണ്ട് കെ.എ. സീതി, െഎ.എം.എ മുൻ ദേശീയ ൈവസ് പ്രസിഡൻറ് വി.യു. സീതിക്ക് നൽകി നിർവഹിച്ചു. ഡോ. ബ്രജേഷ് വർമ പ്രഭാഷണം നടത്തി. പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ള സംഭാവന പെട്ടികൾ ക്ലിനിക് സെക്രട്ടറി ഡോ. അബീറിന് േഡാ. സുധാകർ, ഡോ. ഫിർദൗസ് എന്നിവർ കൈമാറി. ഡോ. ബിനിൽ െഎസക്, ഡോ. കെ.എം.എ. നാസർ, ഡോ. പോൾ റാഫൽ, ഡോ. സഞ്ജീവ്, ഡോ. മുരളീധരൻ, െഎ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സാമുവൽ കോശി, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. റഉൗഫ്, ഡോ. മുഹമ്മദാലി, ഡോ. സുജിത്, ഡോ. മംഗേഷ് ഷേണായ്, ഡോ. ശ്രീജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.