പരപ്പനങ്ങാടിയിൽ വീണ്ടും മോഷണം: ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മോഷ്ടാക്കൾ വിലസുന്നു. മൊബൈർ ഫോൺ ഷോറൂമി‍​െൻറ ചുമരുതുരന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ മോഷണം പോയി. തിങ്കളാഴ്ച അർധരാത്രിയാണ് താനൂർ റോഡിലെ പരുത്തിക്കുന്നൻ നിയാസി‍​െൻറ ഉടമസ്ഥതയിലുള്ള 'മൊബൈൽ പ്ലാനറ്റ്' എന്ന കടയിൽ കവർച്ച നടന്നത്. മുപ്പതോളം വിലപിടിപ്പുള്ള ഫോണുകളും ലാപ്ടോപും നഷ്ടപ്പെട്ടതായി കടയുടമ പൊലീസിൽ പരാതിപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്.ഐ ശമീർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരപ്പനങ്ങാടിയിൽ തുടർച്ചയായി രണ്ടാമത്തെ മോഷണമാണിത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. മൊബൈൽ കടയിലും ഇതര വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ മോഷണ പരമ്പര അമ്പരപ്പിക്കുന്നതാെണന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മൊബൈൽ അസോസിയേഷൻ കേരള ജില്ല സെക്രട്ടറി എ. ഉമറുൽ ഫാറൂഖ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, താലൂക്ക് പ്രസിഡൻറ് എം.എൻ. മുജീബ് റഹ്മാൻ, നഗരസഭ കൗൺസിലർ അശ്റഫ് ശിഫ, മർച്ചൻറ്സ് അസോസിയേഷൻ നേതാക്കളായ എം.വി. മുഹമ്മദലി, അശ്റഫ് കുഞ്ഞാവാസ്, മുജീബ് ദിൽദാർ, എ.വി. വിനോദ്കുമാർ എന്നിവർ മോഷണം നടന്ന കടകളിൽ സന്ദർശനം നടത്തി. മോഷണം നടന്ന പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനടുത്തെ മൊബൈൽ ഫോൺ കടയിൽ എസ്.ഐ. ശമീർ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.