പ്രതിപക്ഷ അംഗങ്ങൾ ബോർഡ് യോഗം ബഹിഷ്കരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അഴിമതിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ബോർഡ് യോഗം ബഹിഷ്കരിച്ചു. 2017-18 വർഷത്തെ വികസന പദ്ധതിയിലെ നിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. അഴിമതി ആരോപണം ശക്തമായി ഉന്നയിച്ചിട്ടും അതിന് വ്യക്തമായ മറുപടി നൽകാതെ ചർച്ച വഴിതിരിച്ചുവിടാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡൻറി​െൻറ നിഷേധാത്മക നിലപാടിൽ ശക്തമായ പ്രതിഷേധവും പ്രതിപക്ഷാംഗങ്ങൾ രേഖപ്പെടുത്തി. പ്രതിപക്ഷനേതാവ് നരണിപ്പുഴ മുഹമ്മദലിയുടെ നേതൃത്വത്തിൽ ബോർഡ് അംഗങ്ങളായ കാട്ടിൽ അഷ്റഫ്, റീന, ഷഫീന, ഷഹന എന്നിവർ വിയോജന കുറിപ്പ് നൽകിയാണ് യോഗം ബഹിഷ്കരിച്ചത്. ഭാവിപരിപാടികൾ യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും നരണിപ്പുഴ മുഹമ്മദലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.