​നിലമ്പൂര്‍ മര്‍കസ് ദശവാര്‍ഷികത്തിന് തുടക്കം

----------------------------------നിലമ്പൂര്‍: മർകസ് ദശവാർഷികത്തിന് പ്രൗേഢാജ്ജ്വല തുടക്കം. കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല സമസ്യകള്‍ക്ക് പരിഹാരം മത, ഭൗതിക വിദ്യാഭ്യാസം നേടികൊണ്ടുള്ള ആത്മീയ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട അധ്യക്ഷനായി. ഡിസംബര്‍ അവസാന വാരം നടക്കുന്ന മഹാസമ്മേളനത്തി‍​െൻറ പത്തിന സമ്മേളനങ്ങളുടെ ഉദ്ഘാടന സമ്മേളനമാണ് അമ്പംകുന്ന് മഖാമില്‍ നടന്നത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മൗലാന എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മര്‍കസ് ജന. സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ, മര്‍കസ് വര്‍ക്കിങ് സെക്രട്ടറി സലീം എടക്കര, ബീരാന്‍ ഹാജി വല്ലപ്പുഴ, മര്‍കസ് പ്രിന്‍സിപ്പല്‍ അലി ദാരിമി തൃപ്പനച്ചി, ചീഫ് കോഒാഡിനേറ്റര്‍ അക്ബര്‍ മമ്പാട്, ഹംസ മുസ്‌ലിയാര്‍ വല്ലപ്പുഴ, സല്‍മാന്‍ അഷ്ഹരി കരുളായി, അല്‍ബദര്‍ എം.ഡി സി.പി. അബൂബക്കര്‍ ദാരിമി, മര്‍കസ് മാനേജര്‍ ഹംസ ഫൈസി രാമംകുത്ത്, പറമ്പില്‍ ബാവഹാജി ചുങ്കത്തറ, അടുക്കത്ത് ഇസ്ഹാക്ക്, ഖലീല്‍ ഫൈസി പൂളപ്പാടം, മുഹമ്മദലി ഫൈസി, സലാഹുദ്ദീന്‍ മന്നാനി, ഉസ്മാന്‍ ഫൈസി മൂത്തേടം, സിനാന്‍ അഷ്ഹരി, പൂന്തല ഉസ്മാന്‍, റാഷിദ് ബാഖവി മഞ്ചേരി, ഗഫൂര്‍ ഫൈസി അഞ്ചച്ചവിടി, ജംഷീദ് ഫൈസി ചെമ്പ്രശ്ശേരി, സുഹൈല്‍ റഹ്മാനി അമ്പലക്കടവ്, നജീവ് വാഫി പുത്തനഴി, നിഷാദ് ഉസ്താദ് അമ്പംകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. പടം:5- നിലമ്പൂര്‍ മര്‍കസ് ദശവാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് അമ്പംകുന്ന് ബീരാന്‍ ഔലിയ മഖാംപരിസരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.