വാഫി കലോത്സവം: വളാഞ്ചേരി മര്‍ക്കസിന്​ വീണ്ടും കിരീടം

കാളികാവ്: പത്താമത് സംസ്ഥാന വാഫി കലോത്സവത്തില്‍ വളാഞ്ചേരി മര്‍ക്കസ് വാഫി കോളജ് ഓവറോള്‍ ചമ്പ്യന്മാരായി. ദാറുല്‍ ഉലൂം തൂത രണ്ടും ശംസുല്‍ ഉലമ വെങ്ങപ്പള്ളി മൂന്നും സ്ഥാനം നേടി. 144 മത്സര ഇനങ്ങളിലായി 69 വാഫി കോളജുകളില്‍ നിന്നുള്ള വിദ്യാർഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. ബാഫഖി വളവന്നൂര്‍ എമര്‍ജിങ് ടീമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രിപേറ്ററി, ഡിഗ്രി, പി.ജി വിഭാഗങ്ങളില്‍ യഥാക്രമം മുഹമ്മദ് റഫീഫ് (വളാഞ്ചേരി മര്‍ക്കസ്), അജ്‌നാസ് (ശംസുല്‍ ഉലമ അക്കാദമി വെങ്ങപ്പള്ളി), അഹ്മദ് സുഹൈല്‍ (മജ്മഅ് കാവനൂര്‍) എന്നിവര്‍ സര്‍ഗപ്രതിഭ പട്ടം നേടി. ഡിഗ്രി വിഭാഗത്തില്‍ മുഹമ്മദ് അനീസുദ്ദീനും പി.ജി വിഭാഗത്തില്‍ അബ്ദുശുക്കൂറും (ഇരുവരും വളാഞ്ചേരി മര്‍ക്കസ്) കലാപ്രതിഭ പട്ടം ചൂടി. ഒാവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.