വാഫി കാമ്പസ് വൈജ്ഞാനിക ലോകത്തിന് സമര്‍പ്പിച്ചു

വാഫി കാമ്പസ് സമര്‍പ്പിച്ചു കാളികാവ്: അടക്കാകുണ്ട് വാഫി കാമ്പസ് സമുച്ചയം കോഒാഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) റെക്ടര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. സമ്മേളനം ഇൻറർനാഷണല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് സമാലൂത്വി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യഭാഷണം നടത്തി. ലൈബ്രറി ഉദ്ഘാടനം റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ബദ്‌റുസ്സമ ഹോസ്പിറ്റല്‍ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് ഉപ്പള കവാടവും എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഹോസ്റ്റല്‍ കെട്ടിടവും ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഇൻറര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് വിദേശ സെക്രട്ടറി വലീദ് അബ്ദുല്‍ മുന്‍ഇം എന്നിവർ സമ്മാന ദാനം നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.എം. മൊയ്തീന്‍ മുസ്ലിയാര്‍, എം. ഉമ്മര്‍ എം.എല്‍.എ, എ. സജീവന്‍, അലി ഫൈസി തൂത, സഈദ് മുസ്ലിയാര്‍ തിരുവനന്തപുരം, സൈദ് മുഹമ്മദ് നിസാമി, പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. ലുഖ്മാന്‍ വാഫി അസ്ഹരി, ഡോ. അബ്ദുല്‍ ബര്‍റ് വാഫി അസ്ഹരി, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, മൊയ്തീന്‍ ഫൈസി പുത്തനഴി, ഇബ്‌റാഹിം ഫൈസി റിപ്പണ്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.