m33

എസ്.പിയെയും തടഞ്ഞു; ലാത്തിവീശി വള്ളിക്കുന്ന്: ഹർത്താൽ അനുകൂലികളുടെ വാഹനം തടയലിൽ കുരുങ്ങി ജില്ല പൊലീസ് സൂപ്രണ്ടും. ഹർത്താൽ അനുകൂലികളെ പൊലീസ് ലാത്തിവീശി ഓടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. രാവിലെ മുതൽ തന്നെ കൂട്ടുമൂച്ചിയിൽ കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിരുന്നു. ഇത് പലപ്പോഴും യാത്രക്കാരും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഇതിനിടെയാണ് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ്കുമാർ ബെഹ്റ ഇതുവഴി വന്നത്. ഗതാഗതതടസ്സം ഉണ്ടാക്കിയവരെ അദ്ദേഹത്തി‍​െൻറ നിർദേശപ്രകാരം തൊട്ടുപിന്നിൽ ഉണ്ടായിരുന്ന പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇത് ചെറിയതോതിൽ സംഘർഷത്തിനിടയാക്കി. സ്ഥലത്തുണ്ടായിരുന്ന ആറോളം ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കൂട്ടുമൂച്ചിയിൽ പ്രകടനം നടത്തി. ലത്തീഫ് കല്ലുടുമ്പൻ, ഷാജി തോട്ടത്തിൽ, ഇർഷാദ്, സമദ് കൊടക്കാട്, നിസാർ ചോനാരി, റസാക്ക് കൊടക്കാട്, എം.കെ. ഷഫ്രീൻ, അജിത് മംഗലശ്ശേരി, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.