നിലമ്പൂരിൽ പോസ്​റ്റ്​ ഗാർഡ് ഓപറേഷൻ: 150 ബൈക്കുകൾ പിടികൂടി

------------------------------നിലമ്പൂർ: സർക്കിളിന് കീഴിൽ പൊലീസ് നടത്തിയ പോസ്റ്റ്ഗാർഡ് ഓപറേഷനിൽ നിയമം ലംഘിച്ച 150ഓളം മോട്ടോർ സൈക്കിളുകൾ പിടികൂടി. നമ്പർ പ്ലേറ്റുകൾ വ‍്യക്തമല്ലാത്തതും മതിയായ രേഖകളില്ലാത്തതും ഉൾപ്പടെയാണ് പൊലീസ് രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറ മേൽനോട്ടത്തിലുള്ള പരിശോധനയിൽ നൂറോളം ബൈക്കുകളും നിലമ്പൂർ എസ്.ഐ ബിനു തോമസി‍​െൻറ നേതൃത്വത്തിലുള്ള പരിശോധനയിൽ 50ഉം ആണ് പിടികൂടിയത്. മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. നിലമ്പൂർ മേഖലയിൽ അപകടം വരുത്തുന്ന വാഹനങ്ങൾ നിർത്താതെ പോവുന്ന സാഹചര്യം വർധിച്ചതോടെയാണ് പൊലീസ് വാഹനപരിശോധന കർശനമാക്കിയത്. വാഹനമിടിച്ച് റോഡിൽ രക്തം വാർന്ന് രണ്ടുപേർ മരിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും അപകടം വരുത്തിയ വാഹനങ്ങൾ നിർത്താതെ പോയിരുന്നു. സി.സി.ടി.വി കാമറ ദൃശ‍്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പിന്നീട് ഇവ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് സി.ഐ അറിയിച്ചു. റോഡിലെ ഘട്ടറിൽ വീണ് അപകടമുണ്ടായാൽ പൊതുമരാമത്തിനെയും പ്രതിചേർത്ത് കേസെടുക്കും. ഇതി‍​െൻറ ഭാഗമായി പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർക്ക് പൊലീസ് നോട്ടീസ് നൽകി. വിവിധ കേബിളുകൾ സ്ഥാപിക്കുന്നതി‍​െൻറ ഭാഗമായി മാസങ്ങളായി വെട്ടിപ്പൊളിച്ച റോഡ് പുനർനിർമിക്കാത്ത സാഹചര‍്യത്തിലാണ് ഇൗ തീരുമാനം. ടൗണിലൂടെ അലഞ്ഞ് തിരിഞ്ഞ് ഗതാഗത കുരുക്കുണ്ടാക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നഗരസഭയുടെ പിന്തുണയോടെയാണ് നടപടി. പടം:1- നിലമ്പൂർ പൊലീസ് പിടികൂടിയ ബൈക്കുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.