മഴയിലും ചോർന്നില്ല, ആവേശച്ചൂട്

മലപ്പുറം: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. രാവിലെ എട്ടിന് വോെട്ടണ്ണൽ തുടങ്ങിയത് മുതൽ കെ.എൻ.എ. ഖാദറായിരുന്നു മുന്നിൽ. സൂചനകൾ വന്നുതുടങ്ങിയത് മുതൽ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയ ലീഗണികളിൽ ആവേശം പടർന്നു. എ.ആർ നഗർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. അത് തീർന്നപ്പോൾതന്നെ ഖാദർ വ്യക്തമായ ഭൂരിപക്ഷം നേടി. ഒാരോ പഞ്ചായത്ത് പിന്നിടുേന്താറും കൊട്ടും പാട്ടും കൂടി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പ്രവർത്തകർ ആഹ്ലാദത്തിൽ പങ്കാളികളായി. ഒടുവിൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വോട്ട് കൂടി എണ്ണിത്തീർന്ന് ജയം പ്രഖ്യാപിച്ചതോടെ ആവേശം അണപൊട്ടി. കോളജ് ഗേറ്റിന് പുറത്ത് പുരുഷാരം ആർത്തിരമ്പി. പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചാണ് കെ.എൻ.എ. ഖാദർ വോെട്ടണ്ണൽ കേന്ദ്രത്തിലെത്തിയത്. വിജയപ്രഖ്യാപനശേഷം നിറഞ്ഞ ചിരിയുമായി ഖാദർ പ്രവർത്തകരുടെ ഇടയിലെത്തിയപ്പോഴേക്കും കനത്ത മഴയുമെത്തി. എന്നാൽ, പ്രവർത്തകരുടെ ആവേശം കെടുത്താൻ മഴക്കായില്ല. വോെട്ടണ്ണൽ കേന്ദ്രത്തിന് ഏതാനും കിലോമീറ്റർ ഇപ്പുറം ദേശീയപാത കക്കാട് ജങ്ഷനിൽ പച്ച ടീഷർട്ടണിഞ്ഞ യുവാക്കൾ മുദ്രാവാക്യം വിളികളുമായി വിജയം പ്രഖ്യാപിച്ചു. ഇവരോടൊപ്പം ബൈക്കിലെത്തിയവർ കൂടി ചേർന്നതോടെ ദേശീയപാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വോെട്ടണ്ണൽ അന്തിമഘട്ടത്തിലേക്ക് കടന്നപ്പോൾതന്നെ കക്കാട്-തിരൂരങ്ങാടി റോഡ് പൊലീസ് അടച്ചിരുന്നു. വോെട്ടണ്ണൽ കേന്ദ്രത്തിൽനിന്ന് ബൈക്കുകളിലും തുറന്ന ജീപ്പുകളിലുമായി േദശീയപാതയിലൂടെ അണികൾ വേങ്ങര റോഡിലേക്ക് കടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. എല്ലാ പഞ്ചായത്തുകളിൽനിന്നും ആഹ്ലാദ പ്രകടനവുമായി പ്രവർത്തകർ വേങ്ങരയിലെത്തിയതോടെ നഗരത്തിന് ശ്വാസംമുട്ടി. വിജയപ്രഖ്യാപനത്തിന് ശേഷം വോെട്ടണ്ണൽ കേന്ദ്രത്തിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയ ഖാദർ അദ്ദേഹത്തോടൊപ്പം ആഹ്ലാദം പങ്കിട്ടു. നേതാക്കളും പ്രവർത്തകരും ഒപ്പം കൂടി. വോെട്ടണ്ണലി​െൻറ ഒരു ഘട്ടത്തിലും സാേങ്കതിക തകരാറുകളൊന്നുമുണ്ടായില്ല. സുരക്ഷക്കായി വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.