ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം

-ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്ക് സ്ഥിരം തലവേദനയായി മാറിയ മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അരക്കോടി രൂപ ചെലവിൽ സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ നിർമാണം പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിൽനിന്ന് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ആശുപത്രി വളപ്പിലെ മോർച്ചറിക്ക് സമീപമാണ് പ്ലാൻറ് നിർമാണം പുരോഗമിക്കുന്നത്. ഇക്കോ കൊയാഗുലേഷൻ എന്ന കെമിക്കൽ സംവിധാനം അടിസ്ഥാനമാക്കി നടക്കുന്ന പ്ലാൻറ് നിർമാണം പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗത്തി​െൻറ നേരിട്ടുള്ള ചുമതലയിലാണ്. രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 80 താലൂക്ക് ആശുപത്രികളെയാണ് പദ്ധതി നടപ്പാക്കാൻ തെരഞ്ഞെടുത്തത്. ജില്ലയിൽ ഒറ്റപ്പാലത്തേതാണ് ഏക ആശുപത്രി. പദ്ധതിക്ക് അനുവദിച്ച ഫണ്ടും കരാറുകാരൻ നിർദേശിച്ച തുകയും തമ്മിലെ അന്തരം പദ്ധതി ആരംഭിക്കുന്നതിൽ കാലതാമസം സൃഷ്ടിച്ചതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാനിടയാക്കിയത്. മാതൃ-ശിശു കേന്ദ്രം കെട്ടിടത്തിന് സമീപത്തെ ടാങ്ക് കവിഞ്ഞ് മാലിന്യം പരന്നൊഴുകി ദുർഗന്ധം വമിക്കുന്ന നിലവിലെ അവസ്ഥക്ക് പുതിയ പ്ലാൻറ് പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും. ആശുപത്രി വളപ്പിലെ വിവിധ കെട്ടിടങ്ങളിലെ 50ഓളം മുറികളിലെ ബാത്ത് റൂമുകളിലെയും മറ്റും മലിനജലം ഒഴുക്കിവിടുന്നത് ഈ ടാങ്കിലേക്കാണ്. ടാങ്ക് നിറഞ്ഞ് പുറത്തേക്ക് കവിഞ്ഞൊഴുകി ദുർഗന്ധം സഹിക്കാനാവാതെ പലവട്ടം ടാങ്ക് വൃത്തിയാക്കിയാണ് താൽകാലിക പരിഹാരം കണ്ടെത്തിയത്‌. ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ഓരോ തവണയും ടാങ്ക് വൃത്തിയാക്കിയത്. മഴ പെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയും താലൂക്ക് വികസനസമിതി യോഗത്തിലുൾെപ്പടെ ഇതുസംബന്ധിച്ച പരാതികൾ ഉയരുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കൂറ്റൻ ടാങ്കിലെത്തുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കും. ഇത് തുണി അലക്കാനും കാർഷികാവശ്യങ്ങൾ തുടങ്ങിയവക്കും ഉപയോഗിക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പടം.. താലൂക്ക് ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.