തീരം കൈയേറിയുള്ള കൃഷി ചാലിയാറിനെ മലിനമാക്കുന്നു

എടവണ്ണപ്പാറ: ചാലിയാർ തീരം കൈയേറിയുള്ള കൃഷി പുഴയെ മലിനമാക്കുന്നതായി റിപ്പോർട്ട്. വാഴക്കാട്-ചീക്കോട് പഞ്ചായത്തുകളിലെ പത്തോളം സ്ഥലങ്ങളിലാണ് വാഴ ഉൾപ്പെടെയുള്ള കൃഷികൾ പുഴയെ മലിനമാക്കുന്നതായി കണ്ടെത്തിയത്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മാരക രാസവള പ്രയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നതായി ഇൗയിടെ കണ്ടെത്തിയിരുന്നു. ഇരുപത്തിയഞ്ചോളം ശുദ്ധജല പദ്ധതികൾ ഉള്ള ഇൗ പ്രദേശങ്ങളിൽ കൃഷിക്ക് രാസവള പ്രയോഗം നടത്തുന്നുണ്ടെന്ന് കാണിച്ച് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വെട്ടുപ്പാറയിലെ ചാലിയാർ തുരുത്തിൽ റവന്യൂ ഭൂമി കൈയേറിയുള്ള അനധികൃത കൃഷിയിടം അധികൃതർ വെട്ടിമാറ്റിയിരുന്നു. വരും ദിവസങ്ങളിൽ ഹൈകോടതി നിർദേശ പ്രകാരം കൈയേറ്റ സ്ഥലങ്ങൾ പരിശോധിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. caption ചാലിയാർ തീരത്തെ അനധികൃത വാഴകൃഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.