സംരംഭകത്വത്തിലേക്ക് മലയാളി കുട്ടികൾ വളരുന്നത് സന്തോഷം ^ഇർഫാൻ ആലം

സംരംഭകത്വത്തിലേക്ക് മലയാളി കുട്ടികൾ വളരുന്നത് സന്തോഷം -ഇർഫാൻ ആലം പാലക്കാട്: കേരളത്തിൽനിന്ന് പുതിയ കുട്ടികൾ സംരംഭകത്വത്തിലേക്ക് വരുന്നത് സന്തോഷകരമെന്ന് ഇർഫാൻ ആലം. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായി സംവാദിക്കാനെത്തിയ ഇർഫാൻ പാലക്കാട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. പുതിയ കുട്ടികൾ കരിയറിസ്റ്റുകൾ മാത്രമല്ല, അവർ പുതിയ വഴികൾ തേടുന്നവരാണ്. ഇവിടെ വന്നപ്പോൾ ഒരു പ്ലസ് ടു വിദ്യാർഥി എനിക്ക് അവ​െൻറ ബിസിനസ് സംരംഭത്തി​െൻറ വിസിറ്റിങ് കാർഡ് തന്നു. പുതിയ ചിന്തകൾ അവരിൽ വളർന്നു വരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും യുവാക്കളുടെ രാജ്യം ഇന്ത്യയാകും. ഇത് രാജ്യത്തി​െൻറ വളർച്ചക്കും വികസനത്തിനും മുതലെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ അധ്യാപകരായ ടി. ബിജു, ഡോ. സിജോയ് എന്നിവർ പങ്കെടുത്തു. പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി ഷില്ലർ സ്റ്റീഫൻ, പ്രസിഡൻറ് ജാഫർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.