അംഗീകാരം: യു.ജി.സി സംഘം മലയാള സർവകലാശാലയിൽ

തിരൂർ: മലയാള സർവകലാശാലക്ക് 12 ബി അംഗീകാരം നൽകുന്നതിനുള്ള പരിശോധനക്കായി യു.ജി.സി സംഘം സർവകലാശാലയിൽ. അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുകയാണ് ഗുജറാത്തിലെ ശ്രീ സോമനാഥ് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. അർക്കനാഥ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘത്തി​െൻറ ലക്ഷ്യം. ഉസ്മാനിയ സർവകലാശാല റിട്ട. പ്രഫ. കെ. രമേശ്കുമാർ, പോണ്ടിച്ചേരി സർവകലാശാല റിട്ട. പ്രഫ. ഡോ. മുരളി ശിവരാമകൃഷ്ണൻ, യു.ജി.സി ജോയൻറ് സെക്രട്ടറി ഡോ. എൻ. ഗോപുകുമാർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സർവകലാശാല പ്രവർത്തനം തുടങ്ങി അഞ്ച് വർഷമാകാനായിട്ടും യു.ജി.സിയുടെ 12 ബി അംഗീകാരം നേടാനായിട്ടില്ല. വൈസ് ചാൻസലർ കെ. ജയകുമാർ, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുമായി യു.ജി.സി സംഘം കൂടിക്കാഴ്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.