കരിപ്പൂരിൽ 80,000 രൂപയുടെ വിദേശനിർമിത സിഗരറ്റ്​ പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 80,000 രൂപയുടെ വിദേശനിർമിത സിഗരറ്റ് പിടികൂടി. കോഴിക്കോട് െകാടുവള്ളി വലിയപറമ്പ് താന്നികുണ്ടുങ്ങൽ മുഹമ്മദ് ഫവാസിൽ (24) നിന്നാണ് പിടികൂടിയത്. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സിഗരറ്റുകൾ കണ്ടെത്തിയത്. 40 കാര്‍ട്ടണുകളിലായി 8,000 സിഗരറ്റുകളാണ് ഉണ്ടായിരുന്നത്. െചാവാഴ്ച്ച രാവിലെ ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.