പൊന്നാനി ഹൈവേയിലെ കുഴികൾ അടച്ചുതുടങ്ങി

പൊന്നാനി: പള്ളപ്രം- ചമ്രവട്ടം ജങ്ഷൻ ദേശീയപാതയിലെ കുഴികൾ അടച്ചുതുടങ്ങി. ടാർ ചെയ്താണ് കുഴികൾ നികത്തുന്നത്. പൊന്നാനി ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളപ്രം പാലം വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് പലയിടങ്ങളിലായി മാസങ്ങളായി വലിയ കുഴികൾ രൂപപ്പെട്ടതുമൂലം ഗതാഗതം ഏറെ ദുസ്സഹമായിരുന്നു. ഇരുചക്ര വാഹനങ്ങളുൾപ്പെടെ കുഴിയിൽ തട്ടി മറിയുന്നതും പതിവ് കാഴ്ചയായിരുന്നു. ദീർഘദൂര യാത്രക്കാരുൾപ്പെടെ നിരവധിപേരാണ് അപകടത്തിൽപെട്ടത്. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് ക്വാറി വേസ്റ്റ് ഉപയോഗിച്ച് താൽക്കാലികമായി കുഴിയടച്ചെങ്കിലും ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും ഗർത്തമായി. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴി കാണാതെയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നിരന്തര പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുഴി അടച്ച് ടാർ ചെയ്യാൻ ദേശീയപാത അധികൃതർ രംഗത്തിറങ്ങിയത്. വലിയ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിലാണ് താൽക്കാലിക ടാറിങ് പ്രവൃത്തികൾ നടക്കുന്നത്. 'കുമ്മനത്തി​െൻറ പ്രസ്താവനക്ക് പിന്നിൽ ഗൂഢനീക്കം' എടപ്പാൾ: മലബാർ കലാപത്തെ ആദ്യ ജിഹാദി സംഭവമാക്കിക്കൊണ്ട് വർഗീയത കലർത്തിയുള്ള കുമ്മനം രാജശേഖര​െൻറ പ്രസ്താവന സംഘ്പരിവാറി​െൻറ ദേശീയ തലത്തിലുള്ള മുസ്ലിം പ്രാതിനിധ്യ സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ തിരുത്ത് വരുത്തുന്നതി​െൻറ ഗൂഢനീക്കമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ് ആരോപിച്ചു. ഫെബ്രുവരി 28ന് യൂത്ത് കോൺഗ്രസ് മലബാർ കാലപ ദിനാചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.