പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം നവതിയാഘോഷം 14ന്

പട്ടാമ്പി: പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം നവതിയാഘോഷത്തി​െൻറയും ഫാം ദിനാചരണത്തി​െൻറയും ഉദ്ഘാടനം ഒക്ടോബർ 14ന് രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. നവതിയാഘോഷത്തി​െൻറ ഭാഗമായി 'അന്നം ഐശ്വര്യം' പരിപാടിയിൽ പ്രദർശനങ്ങൾ, ശിൽപശാലകൾ, വിളമത്സരങ്ങൾ, നെൽകർഷക കോൺഗ്രസ്, ദേശീയ ശിൽപശാല, യുവാക്കൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേക പരിശീലനം എന്നിവ നടത്തും. ഗുളിക രൂപത്തിലുള്ള സൂക്ഷ്മ മൂലക വളക്കൂട്ട് കെ. കൃഷ്ണൻകുട്ടി എം.എൽ.എ സമർപ്പിക്കും. ശുചിത്വ–വായുരഹിത കംപോസ്റ്റ് യൂനിറ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരിയും കർഷകരുടെ ഡയറി പ്രകാശനം ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബുവും നിർവഹിക്കും. സംസ്ഥാന നെൽകർഷക കോൺഗ്രസ് പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോളും വിത്ത്–ജീവാണു വള കാപ്സൂൾ (ബയോസീഡ്), ജൈവവള കീടനിയന്ത്രണ മിശ്രിതം (കവച്) എന്നിവയുടെ സമർപ്പണം നഗരസഭ ചെയർമാൻ കെ.പി. കുഞ്ഞിമുഹമ്മദ് റഷീദും നിർവഹിക്കും. പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.