ബൈക്ക്​ മോഷണവും മാല പൊട്ടിക്കലും; മൂന്നുപേർ പിടിയില്‍

വണ്ടൂര്‍: ബൈക്കും ആഭരണങ്ങളും കവര്‍ന്ന കേസിൽ മൂന്നുപേർ പിടിയിൽ. ചോക്കാട് കാഞ്ഞിരംപാടത്തെ മാലയില്‍ അബ്ദുൽ റഷീദ് (29), പോരൂർ കാരപ്പുറം തെയ്യത്തുംകുന്ന് പൂക്കുന്നത്ത് ആസിഫ് (29), കാഞ്ഞിരംപാടം പിലാത്തൊടി തസ്ലിം (21) എന്നിവരെയാണ് വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സണ്‍, എസ്.ഐ പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരുവാലി കോഴിപ്പറമ്പില്‍ വാഹനപരിശോധനക്കിടെ റഷീദ് ഓടിച്ച ബൈക്കില്‍നിന്ന് മുഖംമൂടികളും കൈയുറകളും ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണസംഘാംഗമാണെന്ന് മനസ്സിലായത്. ചോദ്യം ചെയ്തപ്പോൾ മറ്റംഗങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. ബൈക്ക് മോഷണവും ബൈക്കിലെത്തി മാലപൊട്ടിക്കലുമാണ് രീതി. കീഴുപറമ്പില്‍നിന്നും നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും മോഷ്ടിച്ച പള്‍സര്‍, പാഷന്‍ പ്രോ െബെക്കുകളുപയോഗിച്ചാണ് സംഘം മാല പൊട്ടിച്ചിരുന്നത്. നിലമ്പൂര്‍, കൊളക്കണ്ടം, നടുവത്ത് മൂച്ചിക്കല്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വീട്ടമ്മമാരില്‍നിന്ന് മാല പൊട്ടിച്ചത് ഇവരാണെന്ന് വ്യക്തമായി. സംഘത്തലവനായ റഷീദ് മറ്റ് രണ്ടുപേരേയും തരംപോലെ ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയിരുന്നതെന്നും ആസിഫ് സംഘത്തിൽ പുതുതായി എത്തിയതാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, സ്വര്‍ണാഭരണമെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മോഷ്ടിച്ച മാലകളെല്ലാം മുക്കുപണ്ടമായിരുന്നു. െബെക്കുകള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകൾ കണ്ടെടുത്തു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനീഷ് ചാക്കോ, സി.പി. മുരളി, മോഹനകൃഷ്ണന്‍, മനോജ്, എം.ടി കൃഷ്ണകുമാര്‍, സവാദ്, കെ. ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. wdr photo Prathikal -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.