സ്​കൂൾ ക​േലാത്സവം: ഗസൽ ഗായകർ പാടുപെടും

സ്കൂൾ കേലാത്സവം: ഗസൽ ഗായകർ പാടുപെടും കോഴിക്കോട്: സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചതോടെ ഗസൽ ആലാപനത്തിൽ പെങ്കടുക്കുന്ന മത്സരാർഥികൾ പാടുപെടും. ഗസല്‍ ആലാപനത്തിന് ഹാര്‍മോണിയം, തബല, ശ്രുതിപ്പെട്ടി എന്നീ സംഗീത ഉപകരണങ്ങളുടെ അകമ്പടി നിര്‍ബന്ധമാക്കിയതാണ് കുട്ടികൾക്ക് വിനയാകുന്നത്. പിന്നണി പാടുന്നവർ അതത് കാറ്റഗറിയിലെ കുട്ടികൾ തന്നെയായിരിക്കണെമന്നും പുതിയ മാന്വലിൽ വ്യക്തമാക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ഗസലിന് ശ്രുതിപ്പെട്ടി അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്രുതിപ്പെട്ടി പോലുമില്ലാതെയാണ് ഗസൽ ആലാപന മത്സരം നടത്തിയത്. ഹാർമോണിയവും തബലയും വായിക്കാനറിയുന്ന വിദ്യാർഥികൾ സ്കൂളുകളിൽ വളരെ ചുരുക്കമാെണന്ന് മത്സരാർഥികൾ പറയുന്നു. ഗസലിന് തബല വായിക്കാൻ വർഷങ്ങളുടെ പരിചയവും ആവശ്യമാണ്. ശ്രുതിപ്പെട്ടി മാത്രമേ ഗസൽ ആലാപനത്തിന് ആവശ്യമുള്ളൂ. കുട്ടിയുടെ ഗാനാലാപനമികവും സാഹിത്യവും വിലയിരുത്താനാണ് വിധി നിര്‍ണയവുമായി ബന്ധപ്പെട്ട നിർദേശം. സ്കൂള്‍തലത്തില്‍ കൂടുതല്‍ കുട്ടികള്‍ പാടുന്നവര്‍ ഉണ്ടെങ്കില്‍, കലോത്സവ മാന്വൽ പ്രകാരം മത്സരം നടത്തണമെങ്കില്‍ ഹാര്‍മോണിയവും തബലയും വായിക്കുന്ന കുട്ടികളും ഉണ്ടായേ മതിയാവൂ. ഇല്ലെങ്കിൽ മത്സരിക്കാനാവില്ല. മാന്വൽ പരിഷ്കരണത്തിലെ അപാകത പരിഹരിക്കണെമന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.