വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

കരുളായി: കൊയ്ത്തുയന്ത്രമുപയോഗിച്ചു നെല്ല് മെതിക്കവേ പ്ലഗില്‍ നിന്ന് . താഴെ മൈലമ്പാറ കല്ലിങ്ങല്‍ അബൂബക്കറി‍​െൻറ ഭാര്യ വടക്കേക്കണ്ടി ഖദീജയാണ് (48) മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സഹോദരിയോടൊപ്പം നെല്ല് മെതിക്കുകയായിരുന്നു ഖദീജ. ജോലി മതിയാക്കി യന്ത്രത്തില്‍നിന്ന് പ്ലഗ് ഊരിയിട്ടെങ്കിലും സ്വിച്ച് ഓഫാക്കാതിരുന്നതിനാല്‍ പ്ലഗില്‍ തട്ടി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ മരിച്ച ഖദീജയുടെ മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശിഹാബ്, നിസാമുദ്ദീന്‍. മരുമകള്‍: മുസീദ ഫോട്ടോ ഖദീജ (48)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.