ഗാന്ധിജയന്തി വാരാചരണം സമാപിച്ചു

തിരുനാവായ: ജവഹർ ബാലജന വേദി ജില്ലതല ഗാന്ധിജയന്തി വാരാചരണം തിരുനാവായയിൽ ശാന്തിയാത്രയോടെ സമാപിച്ചു. ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചനക്കും സർവമത പ്രാർഥനക്കുശേഷം നടന്ന ഗാന്ധി വിചാര സംഗമം ബാലജനവേദി ജില്ല ചെയർമാൻ ഫിറോസ്ഖാൻ അണ്ണക്കമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ല കോഒാഡിനേറ്റർ നൗഷാദ് പൊട്ടേങ്ങൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അലവിക്കുട്ടി, വൈസ് ചെയർമാൻ സലീഖ് വേങ്ങര, അനിതനായർ, പി. ജമാൽ, നാസർ കടമ്പിൽ, ബെന്നി, എം.സി. സാഹിർ, കെ. മുഹമ്മദ്കുട്ടി, പി. ബാവ, ബഷീർ, ആഷിഖ് അണ്ണക്കമ്പാട്, എൻ.വി. അഷ്റഫ്, കെ. പ്രമോദ്, ശശി അയിലക്കാട്, സി.വി. മുരളീധരൻ, നന്ദന നാരായണൻ, എം. അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ കാമ്പയി​െൻറ ഉദ്ഘാടനം എ.എം. രോഹിത് നിർവഹിച്ചു. അനന്യ ആനന്ദ് സ്നേഹ ജ്വാല തെളിയിച്ചു. അനീന പാറമ്മൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാരാചരണത്തി​െൻറ ഭാഗമായി 'മദ്യാലയമല്ല, ഞങ്ങൾക്ക് പഠിക്കാൻ പുസ്തകമാണ്' വേണ്ടതെന്നാവശ്യപ്പെട്ട് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. പരിപാടികൾ ഇന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല: ഡോക്യുമ​െൻററി മേള -2.30 തൃക്കണ്ടിയൂർ ശിവക്ഷേത്രം: വാവുത്സവത്തി​െൻറ ഭാഗമായി പാണികൊട്ടൽ -12.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.