മനഃസാക്ഷി വോട്ട് ചെയ്യും ^പി.ഡി.പി

മനഃസാക്ഷി വോട്ട് ചെയ്യും -പി.ഡി.പി മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് പി.ഡി.പി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മത്സരിക്കുന്നവരിൽ ഫാഷിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടി ഏതാണെന്ന തിരിച്ചറിവ് പ്രവർത്തകർക്കുണ്ട്. അബ്ദുന്നാസിർ മഅ്ദനിക്കെതിരായ നീതിനിഷേധത്തി​െൻറ കാര്യത്തില്‍ സ്വീകരിച്ച സമീപനംകൂടി മുന്‍നിര്‍ത്തിയാവും വോട്ടെന്ന് അവർ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തർ, നൗഷാദ് തിക്കോടി, സെക്രട്ടറിമാരായ യൂസുഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂര്‍, ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ, ചേക്കു പാലാണി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.