സ്കൂളിലെ മരംമുറി: പ്രതിഷേധം വ‍്യാപകമാവുന്നു

--------------------------നിലമ്പൂർ: എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ഫലവൃക്ഷങ്ങൾ ഉൾെപ്പടെയുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം വ‍്യാപകമാവുന്നു. സ്കൂൾ ഒഴിവ് ദിവസമായ സെപ്റ്റംബർ 30നാണ് മരങ്ങൾ മുറിച്ചത്. കെട്ടിടത്തിനുള്ള സ്ഥലം അളന്ന് കുറ്റിയടിച്ചതിന് ശേഷം മാത്രമെ മരങ്ങൾ മുറിക്കാവുവെന്ന പി.ടി.എ യോഗത്തി‍​െൻറ തീരുമാനം അവഗണിച്ചായിരുന്നു ഇത്. ഹൈസ്കൂൾ കെട്ടിടത്തി‍​െൻറ മുകളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുയോജ‍്യമാണെന്ന് വിദഗ്ധ എൻജിനീയർമാരുടെ നിർദേശവും തള്ളിയായിരുന്നു മരംമുറി. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ചാലിയാർ പഞ്ചായത്ത് കമ്മിറ്റി, ശാസ്ത്ര സാഹിത‍്യപരിഷത്, പൂർവ വിദ‍്യാർഥികൾ, അകമ്പാടം ചിന്ത വായനശാല എന്നിവർ പ്രധാനാധ‍്യാപികക്ക് പരാതി നൽകി. മരങ്ങൾ മുറിച്ചതിൽ പ്രതിഷേധിച്ച് കൂടുതൽ സംഘടനകൾ രംഗത്തിറങ്ങുന്നുണ്ട്. പി.ടി.എ, സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റികളിലെ ഭൂരിഭാഗവും പ്രതിഷേധവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.