സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച്​ ഏറ്റെടുക്കുന്ന പദ്ധതികൾ

സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏറ്റെടുക്കുന്ന പദ്ധതികൾ തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 12 പദ്ധതികൾ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം അവതരിപ്പിച്ചു. വകുപ്പുകളും അതുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും മുഖ്യമന്ത്രി അവലോകനം ചെയ്യുന്ന യോഗത്തിൽ 38 വകുപ്പുകളുടെ 114 പദ്ധതികൾ പരിശോധനക്കായി വരുന്നുണ്ട്. പ്രധാന പദ്ധതികൾ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെടുത്തി അനുബന്ധ സൗകര്യവികസനം, എരമല്ലൂർ–കൊടുങ്ങല്ലൂർ മേഖലയിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് കോറിഡോർ, കൊച്ചിയിലെയും കോഴിക്കോട്ടെയും നിർദിഷ്ട ലൈറ്റ് മെേട്രായുടെ പുനരാവിഷ്കരണം, സെക്രേട്ടറിയറ്റ്–തമ്പാനൂർ സ്കൈ വാക്, ടെക്നോപാർക്കിലേക്കും ടെക്നോസിറ്റിയിലേക്കും ദേശീയപാത വഴി കണക്ടിവിറ്റി, വയനാട്ടിലും മൂന്നാറിലും സുവോളജിക്കൽ ബൊട്ടാണിക്കൽ പാർക്ക്, കണ്ണൂർ എയർപോർട്ടിൽനിന്ന് കോഴിക്കോടി​െൻറ പ്രാന്തപ്രദേശങ്ങളിലേക്ക് അതിവേഗം എത്താൻ കഴിയുന്ന പാതകൾ, കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി, റായ്പൂരിൽനിന്ന് മാടക്കത്തറയിലേക്ക് ഹൈവോൾട്ടേജ് വൈദ്യുതി ലൈൻ വരുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രസരണശൃംഖല ശക്തിപ്പെടുത്തുന്ന പദ്ധതി, ഇടുക്കി അണക്കെട്ടി​െൻറ ചുറ്റുപാടും ഹൈഡൽ ടൂറിസം പദ്ധതി, ആലപ്പുഴയിലെ ജലാശയങ്ങളുടെ വികസനം, റബർ മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള വ്യവസായങ്ങൾ, തോന്നക്കലിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. സെക്രേട്ടറിയറ്റിൽ വകുപ്പതല ഫയൽ അദാലത്, പ്രവാസികളുടെ വിവരം ശേഖരിക്കും തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ ഉദ്യോഗസ്ഥർ ജോലി സമയത്ത് സീറ്റിൽ ഉണ്ടാവണമെന്ന് ഉറപ്പുവരുത്താനും ഫയലുകളുടെ നീക്കം വേഗത്തിലാക്കാനും ഉതകുന്ന ഫലപ്രദമായ സംവിധാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പുതലത്തിൽ അദാലത് നടത്തി ഫയലുകൾ തീർപ്പാക്കണം. സെക്രേട്ടറിയറ്റ് കാൻറീൻ നവീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രേട്ടറിയറ്റ് ജീവനക്കാർക്ക് ഇലക്േട്രാണിക് സർവിസ് ബുക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ പ്രവാസികളുടെയും വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് സോഫ്റ്റ്വെയർ ഉണ്ടാക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് 2018 ജനുവരിയിൽ തിരുവനന്തപുത്ത് ലോക കേരള സഭ ചേരും. വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് വിദഗ്ധ പരിശീലനം നൽകുന്ന നോർക്ക റൂട്സ് പരിശീലന പരിപാടി ഈ വർഷം തന്നെ ആരംഭിക്കും. 113 സ്കൂളുകളുടെ പദ്ധതി കിഫ്ബി അംഗീകരിച്ചു തിരുവനന്തപുരം: കിഫ്ബി പണം ഉപയോഗിച്ച് 138 സ്കൂളുകൾ മികവി​െൻറ കേന്ദ്രങ്ങളാക്കും. 113 സ്കൂളുകളുടെ പദ്ധതി കിഫ്ബി അംഗീകരിച്ചു. ചെലവ് 565 കോടി രൂപ. 25 സ്കൂളുകൾക്ക് ഉടനെ അനുമതി ലഭിക്കും. അതിന് 125 കോടി രൂപയാണ് ചെലവ്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക് ആക്കാനുള്ള പദ്ധതിയും വേഗത്തിൽ നീങ്ങുന്നു. 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിന് 493 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി അധ്യാപകർക്ക് പരിശീലനം നൽകി. 48 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ മികവി​െൻറ കേന്ദ്രങ്ങളാക്കാൻ നടപടി ആരംഭിച്ചു. ഒമ്പത് പോളിടെക്നിക്കുകളും എട്ട് എൻജിനീയറിങ് കോളജുകളും നാല് പൈതൃക കോളജുകളും അതോടൊപ്പം മികവി​െൻറ കേന്ദ്രങ്ങളാകും. 2018 ഡിസംബർ ആകുമ്പോൾ പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. ആറ് സർവകലാശാലകളും മികവി​െൻറ കേന്ദ്രങ്ങളാക്കും. കൊച്ചി സാങ്കേതിക സർവകലാശാലയിൽ 240 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് നടപ്പാകുമ്പോൾ കുസാറ്റ് ഐ.ഐ.ടി നിലവാരത്തിലേക്ക് ഉയരും. എം.ജി, കണ്ണൂർ, കോഴിക്കോട് സർവകലാശാലകൾ മെച്ചപ്പെടുത്തുന്നതിന് വിശദമായ പദ്ധതി തയാറായിവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.