ഭാഷയുടെ സൗന്ദര്യം തനിമ –ഡോ. ഉമർ അബ​്​ദുൽ അസീസ്​

തേഞ്ഞിപ്പലം: തനിമയാണ് മലയാളം ഉൾപ്പെടെ ഏതൊരു ഭാഷയുടെയും സൗന്ദര്യമെന്ന് യു.എ.ഇ സാംസ്കാരിക, വിവരവകുപ്പ് മേധാവി ഡോ. ഉമർ അബ്ദുൽ അസീസ് പറഞ്ഞു. അലി അഹ്മദ് ബാകഥീറി​െൻറ സാഹിത്യലോകം എന്ന ത്രിദിന അന്താരാഷ്ട്ര സെമിനാർ കാലിക്കറ്റ് സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ അറബിഭാഷയുടെ പുരോഗതിക്കുവേണ്ടിയുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അറബി സാഹിത്യത്തിൽ അലി അഹ്മദ് ബാകഥീറി​െൻറ സംഭാവനകൾ ശ്രദ്ധേയമാണെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. പ്രഫ. ഇഹ്തിഷാം അഹ്മദ് നദ്വി രചിച്ച അറബി ഭാഷാ സാഹിത്യത്തിലെ പ്രതിഭകൾ എന്ന പുസ്തകം അബ്ദുൽ ഹകിം സുബൈദി പ്രകാശനം ചെയ്തു. പ്രഫ. ഇ.കെ. അഹമ്മദ്കുട്ടി ഏറ്റുവാങ്ങി. അറബി പഠനവകുപ്പി​െൻറ ഗവേഷണ മാഗസിൻ 'കാലീക്കൂത്തി'​െൻറ രണ്ട് ലക്കങ്ങൾ േപ്രാവൈസ് ചാൻസലർ ഡോ. പി. മോഹൻ, അ\Bബ്ദു\Bറഹിം അബ്ദുറഹ്മാൻ ഈദി എന്നിവർ പ്രകാശനം ചെയ്തു. പ്രഫ. ഇഹ്തിഷാം അഹ്മദ് നദ്വി ഡോ. എ.ബി. മൊയ്തീൻകുട്ടി എന്നിവർ ഏറ്റുവാങ്ങി. കെ. വിശ്വനാഥ്, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഡോ. പി.പി. മുഹമ്മദ്, ഡോ. മുസ്തഫ ഫാറൂഖി, ഡോ. ടി.പി. മുഹമ്മദ് അബ്ദുറഷീദ് എന്നിവർ പ്രസംഗിച്ചു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും അറബി വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി 22 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.