കീഴാള പഠന കേന്ദ്രം: വഴികാട്ടിയായി ശിൽപ്പശാല

തിരൂർ: പാർശ്വവൽകരിക്കപ്പെട്ടവർക്കായി മലയാള സർവകലാശാല ആരംഭിക്കുന്ന കീഴാള പഠനകേന്ദ്രം ഏത് രീതിയിലാകണമെന്നതിനായി സംഘടിപ്പിച്ച ശിൽപശാല വൈവിധ്യമാർന്ന നിർദേശങ്ങളാൽ സജീവമായി. സമൂഹം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നൽകാനും കേരളത്തെക്കുറിച്ചുള്ള അറിവുകൾ സമാഹരിക്കാനും കേന്ദ്രത്തിന് സാധിക്കണമെന്ന് ഉദ്ഘാടനം ചെയ്ത വൈസ്ചാൻസലർ കെ. ജയകുമാർ നിർദേശിച്ചു. കേന്ദ്രത്തിന് 'നവ സാമൂഹിക പഠനകേന്ദ്രം' എന്ന പേര് നിർദേശിക്കപ്പെട്ടു. ചരിത്രത്തിൽ ഇടം ലഭിക്കാതെ പോയവയും രേഖപ്പെടുത്തിയിട്ടില്ലാത്തവയുമായ മുഴുവൻ വൈജ്ഞാനിക ശാഖകളെയും േക്രാഡീകരിക്കണമെന്നും ഈ മേഖലയിലെ മുഴുവൻ പഠനങ്ങളും സമാഹരിക്കണമെന്നും ഭാഷ, സാഹിത്യ, സാമൂഹ്യപഠനം, സാംസ്കാരികപഠനം എന്നിങ്ങനെ മേഖലകൾ തിരിച്ച് പഠനങ്ങൾ േപ്രാൽസാഹിപ്പിക്കണമെന്നും ആവശ്യമുയർന്നു. സംസ്കാരപൈതൃക പഠനവിഭാഗം മേധാവി ഡോ. കെ.എം. ഭരതൻ ചർച്ചക്ക് നേതൃത്വം നൽകി. കെ.കെ. കൊച്ച്, സണ്ണി കപിക്കാട്, ഡോ. പി. പവിത്രൻ, ഡോ. ദിലീപ് രാജ്, ഡോ. ഉമർ തറമേൽ, ഡോ. എം.വി. മനോജ്, ഡോ. കെ.എസ്. മാധവൻ, എ.കെ. വാസു, രാഘവൻ അത്തോളി എന്നിവർ പങ്കെടുത്തു. നവംബർ ഒന്നിന് കേന്ദ്രം പ്രവർത്തനമാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.