ഉപതെരഞ്ഞെടുപ്പ്​: അവധി പ്രഖ്യാപിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിതരണ കേന്ദ്രമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിനും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വോെട്ടടുപ്പ് ദിവസമായ ബുധനാഴ്ച മണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അർധ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും ശമ്പളത്തോടെ അവധിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.