നെല്ല് സംഭരണം: മില്ലുടമകൾ അയയുന്നു

ഇന്ന് സിവിൽ സപ്ലൈസ് എം.ഡിയുമായി ചർച്ച കുഴൽമന്ദം: നെല്ല് സംഭരണ വിഷയത്തിൽ മില്ലുടമകളും സപ്ലൈകോയും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത തെളിയുന്നു. ഇടഞ്ഞുനിൽക്കുന്ന മില്ലുടമകൾ, സർക്കാർ നിലപാട് കടുപ്പിച്ചതോടെ അനുനയ നീക്കവുമായി രംഗത്തെത്തി. ശനിയാഴ്ച വൈകീട്ട് മില്ലുടമകളുടെ അസോസിയേഷ​െൻറ ജനറൽ ബോഡി എറണാകുളത്ത് ചേർന്നിരുന്നു. തുടർന്ന്, ഞായറാഴ്ച രാവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി തിലോത്തമനുമായി അദ്ദേഹത്തി‍​െൻറ വസതിയിൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ചയും നടത്തി. ഇതി​െൻറ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് എം.ഡിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോ ഗോഡൗണിൽ എത്തിക്കണമെന്ന സർക്കാറി​െൻറ നിർദേശം അംഗീകരിക്കാൻ കഴിയിെല്ലന്ന മില്ലുടമകളുടെ നിലപാടിൽ വിട്ടുവീഴ്ച വരുത്തിയാണ് അനുരഞ്ജനത്തിന് സാധ്യത തെളിയുന്നത്. നൽകുന്ന അരിയുടെ രണ്ടാംവട്ട ഗുണപരിശോധന രണ്ടാഴ്ചക്കകം നടത്തണമെന്ന മില്ലുടമകളുടെ ആവശ്യം സപ്ലൈകോ അംഗീകരിച്ചേക്കും. ഈയാവശ്യമുന്നയിച്ച് മില്ലുടമകൾ മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. കാലപ്പഴക്കത്താൽ നശിക്കുന്ന അരിയുടെ ഉത്തരവാദിത്തം സിവിൽ സപ്ലൈസ് മില്ലുടമകളിൽ കെട്ടിവെക്കുകയാണെന്നാണ് മില്ലുടമകളുടെ ആരോപണം. അതേസമയം, ഒക്ടോബർ ഒന്നിന് തുടങ്ങേണ്ട സംഭരണം ഒരാഴ്ച പിന്നിട്ടിട്ടും സജീവമാകാത്താത് കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മില്ലുടമകൾ ഓപൺ മാർക്കറ്റിൽനിന്ന് സംഭരണം നടത്തുന്നുണ്ട്. എന്നാൽ, വില കുത്തനെ താഴ്ത്തിയാണ് നെല്ല് സംഭരിക്കുന്നത്. സംഭരിച്ചുവെക്കാൻ കഴിയാത്ത കർഷകർ ലഭിക്കുന്ന സംഖ്യക്ക് നെല്ല് അളക്കുന്ന ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.