റൂട്ട് ബോർഡ് സെറ്റ് ചെയ്യാതെ ജൻറം സർവിസ്; കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്​ടം

നിലമ്പൂർ: റൂട്ട് ബോർഡ് സെറ്റ് ചെയ്യാതെയുള്ള ജൻറം ബസുകളുടെ താൽക്കാലിക സർവിസ് കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്ടം വരുത്തുന്നു. നിലമ്പൂർ ഡിപ്പോയിലേക്ക് അനുവദിച്ച ആറ് നോൺ എ.സി ലോഫ്ലോർ ബസുകളിൽ രണ്ടെണ്ണമാണ് ഇതുവരെയും റൂട്ട് ബോർഡ് സെറ്റ് ചെയ്യാതെ സർവിസ് തുടരുന്നത്. കഴിഞ്ഞ സർക്കാറി‍​െൻറ കാലത്ത് നിലമ്പൂർ ഡിപ്പോയിലേക്ക് അനുവദിച്ച ആറെണ്ണത്തിൽ, ഉപയോഗിക്കാതെ കിടന്ന രണ്ട് ബസുകൾ പിന്നീട് മണ്ണാർക്കാട് ഡിപ്പോയിലേക്ക് നൽകി. ശേഷിച്ചവയിൽ രണ്ടെണ്ണം മുണ്ടേരി--തിരൂർ, നിലമ്പൂർ-തേൾപ്പാറ -പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, രണ്ടെണ്ണത്തിന് ഇതുവരെ റൂട്ട് തീരുമാനിച്ചിട്ടില്ല. ടൗൺ ടു ടൗൺ ബസുകൾ തകരാറിലായാൽ പകരമായാണ് ഇപ്പോൾ ഇവ സർവിസ് നടത്തുന്നത്. ഇത് പലപ്പോഴും ദീർഘദൂര സർവിസുകളാണ് താനും. ഇന്ധന ടാങ്ക് ചെറുതായതിനാലും സീറ്റി‍​െൻറ വലിപ്പം കുറവായതിനാലും ദീർഘദൂര സർവിസിന് ലോഫ്ലോർ ബസുകൾ പര‍്യാപ്തമല്ലെന്നും ഇത്തരം സർവിസുകൾക്ക് ഇത് ഉപയോഗിക്കരുതെന്നും ബോർഡ് നിർദേശവുമുണ്ട്. രാത്രിയാത്രക്ക് ഉപയോഗിക്കാൻ കഴിയാത്ത ഹെഡ് ലൈറ്റുകളാണ് ഇവയ്ക്കുള്ളത്. നിലമ്പൂർ ഡിപ്പോയിൽ മിക്കപ്പോഴും ഈ ബസുകൾ വഴിക്കടവ്--കോഴിക്കോട് സർവിസാണ് നടത്തുന്നത്. റൂട്ട് ബോർഡ് സെറ്റ് ചെയ്യാത്തതിനാൽ യാത്രക്കാർക്ക് ബോർഡ് വായിക്കാൻ കഴിയില്ല. ശനിയാഴ്ച വഴിക്കടവ്-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തിയ ലോഫ്ലോർ ബസിന് ലഭിച്ച കലക്ഷൻ ഇതുവഴിയുള്ള ടൗൺ ടു ടൗൺ ബസിന് ലഭിക്കുന്നതിനെക്കാൾ മൂവായിരത്തിലധികം രൂപ കുറവായിരുന്നു. ശനിയാഴ്ച കോഴിക്കോട്ടുനിന്ന് വൈകീട്ട് 5.40ന് വഴിക്കടവിലേക്ക് പുറപ്പെട്ട ജൻറം ബസ് രാമനാട്ടുകരയെത്തിയപ്പോഴേക്കും ഇരുട്ടായി. ഇരുട്ടിൽ ബോർഡ് വായിച്ചെടുക്കാൻ കഴിയാത്തതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. ടൗൺ ടു ടൗൺ ബസുകൾ തകരാറിലാകുേമ്പാൾ മാത്രമാണ് ജൻറം ബസുകൾ ഇപ്പോൾ നിരത്തിലിറക്കുന്നത്. 37 ലക്ഷത്തോളം രൂപ വിലവരുന്ന ജൻറം ബസുകളാണ് അധികൃതരുടെ അനാസ്ഥമൂലം പകരക്കാരനായി മാത്രം നിരത്തിറങ്ങുന്നത്. വഴിക്കടവ്-കോഴിക്കാട് റൂട്ടിലോടുന്ന റൂട്ട് ബോർഡ് സെറ്റ് ചെയ്യാത്ത ലോഫ്ലോർ ബസുകളിലൊന്ന് രാത്രി 8.20ഓടെ നിലമ്പൂർ ടൗണിലെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.