നെഹ്റുവിയൻ സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങണം ^ജെ. ദേവിക

നെഹ്റുവിയൻ സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങണം -ജെ. ദേവിക തേഞ്ഞിപ്പലം: ബി.ജെ.പി സർക്കാറി​െൻറ സാമ്പത്തിക നയങ്ങൾ വൈകല്യമുള്ളതും കോർപറേറ്റ് ബ്രാഹ്മണിസത്തിന് കുട ചൂടുന്നതുമാണെന്നും എഴുത്തുകാരി ജെ. ദേവിക. 'നെഹ്റു മുതൽ മോദി വരെ, ജനാധിപത്യ ഇന്ത്യയുടെ ഏഴുപതിറ്റാണ്ട്' വിഷയത്തിൽ കെ.എസ്.യു ജില്ല കമ്മിറ്റി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. നോട്ട് നിരോധനവും ജി.എസ്.ടിയുമടക്കമുള്ള സാമ്പത്തിക തീരുമാനങ്ങളാണ് മാന്ദ്യത്തിലേക്ക് നയിച്ചതെന്നും അതിന് പരിഹാരം നെഹ്റുവിയൻ സാമ്പത്തിക നയങ്ങളിലേക്കുള്ള മടക്കമാണെന്നും ജെ. ദേവിക അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ഹാരിസ് മുദൂർ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, പി.കെ. പാറക്കടവ് എന്നിവർ സംസാരിച്ചു. പി. റംഷാദ്, സി.എ. ഫൈറൂസ്, ഹക്കീം പെരുമുക്ക്, സിയാദ് പെങ്ങാടൻ എന്നിവർ സംസാരിച്ചു. ഫോട്ടോ. കാലിക്കറ്റ് സർവകലാശാലയിൽ കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ എഴുത്തുകാരി ജെ. ദേവിക സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.