യദുകൃഷ്ണൻ നിയമന ഉത്തരവ് കൈപ്പറ്റി; പൂജാരിയായി ഇന്ന് ജോലിയിൽ പ്രവേശിക്കും

യദുകൃഷ്ണൻ നിയമന ഉത്തരവ് കൈപ്പറ്റി; പൂജാരിയായി ഇന്ന് ജോലിയിൽ പ്രവേശിക്കും പറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൂജാരിയായി ജോലി ലഭിച്ച ആദ്യ പട്ടികജാതി വിഭാഗക്കാരനായ പി.ആർ. യദുകൃഷ്ണൻ നിയമന ഉത്തരവ് കൈപ്പറ്റി. തിരുവല്ല അസി. ദേവസ്വം കമീഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ.സി. ശ്രീകുമാരിയിൽനിന്ന് ഉത്തരവ് ഏറ്റുവാങ്ങി. തിങ്കളാഴ്ച തിരുവല്ല മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പൂജാരിയായി ജോലിയിൽ പ്രവേശിക്കും. ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം രക്ഷാധികാരിയും ഗുരുവുമായ അനിരുദ്ധൻ തന്ത്രിയിൽനിന്ന് അനുഗ്രഹം വാങ്ങിയശേഷമാണ് നിയമന ഉത്തരവ് കൈപ്പറ്റാൻ പോയത്. ഉത്തരവ് കൈപ്പറ്റിയശേഷം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെന കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. മാതാപിതാക്കളെയും സഹോദരന്മാരെയും സന്ദർശിച്ച് സന്തോഷം പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ സഹപാഠികളായ താന്ത്രിക വിദ്യാർഥികളോടൊപ്പമാണ് ജോലിയിൽ പ്രവേശിക്കാൻ തിരുവല്ലക്ക് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.