ടൗണില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ച് സന്നദ്ധ സംഘടന

എടക്കര: എടക്കര ടൗണിലെ ഗതാഗതക്കുരുക്കിനും സുഗമമായ സഞ്ചാരത്തിനും നടപ്പിലാക്കേണ്ട പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ച് 'നിലാവ്' സന്നദ്ധ സംഘടന ഭാരവാഹികള്‍ വിവിധ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പ്രധാന റോഡരികുകളിൽ നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷ, ഗുഡ്സ് എന്നിവക്ക് പാര്‍ക്ക് ചെയ്യാന്‍ പാകത്തില്‍ സ്ഥലം സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഓടകളിലേക്ക് മലിനജലം കടത്തിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും നടപ്പാതയോട് ചേര്‍ന്ന് കിടക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എടക്കര സി.ഐ, എസ്.ഐ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികളായ സി. അബ്ദുല്‍ മജീദ്, കെ. നൗഷാദലി, എം. ചന്ദ്രബാബു, ഫിറോസ്ഖാൻ, സി.ടി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ പറഞ്ഞു. ആദിവാസി കോളനിയില്‍ ബാങ്ക് അക്കൗണ്ട് മേള എടക്കര: ആദിവാസി കോളനികളിലെ അംഗങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. എല്ലാവര്‍ക്കും അക്കൗണ്ട് എന്ന ലക്ഷ്യത്തിനായി കേരള ഗ്രാമീണ ബാങ്ക് മൂത്തേടം ശാഖയുടെ ആഭിമുഖ്യത്തില്‍ പടുക്ക വനത്തിനുള്ളിലെ ഉച്ചക്കുളം, തീക്കടി ആദിവാസി കോളനികളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് എല്ലാവര്‍ക്കും അക്കൗണ്ട് ആരംഭിച്ചത്. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി ഉദ്ഘാടനം ചെയ്തു. ബാങ്ക് റീജനല്‍ മാനേജര്‍ കൃഷ്ണ നമ്പൂതിരിപ്പാട്, മൂത്തേടം ബാങ്ക് മാനേജര്‍ പദ്മകുമാരി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.