മണ്ണ് പരിശോധന പരിശീലനം

കരുളായി: മലപ്പുറം മണ്ണ് പര്യവേക്ഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ കരുളായിൽ കൃഷി ഇടങ്ങളിലെ മണ്ണ് പരിശോധന നടത്തുന്നു. കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുമായി സഹകരിച്ച് കർഷകരുടെ വീടുകളിൽ എത്തിയാണ് പരിശോധന നടത്തുക. കൃഷി ഇടങ്ങളിലെ രാസവളങ്ങളുടെ ഉപയോഗം കുറക്കുക, ആവശ്യമൂലകങ്ങളെ തിരിച്ചറിയുക, ഉത്പാദന വർധനവ് വരുത്തുക, കൃഷി ചെലവ് കുറക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. വാര്‍ഡുകളില്‍ നിന്നും 400 മണ്ണ് സാമ്പിളുകളും കർഷകരുടെ വിവരങ്ങളും ശേഖരിച്ചു നൽകും. എൻ.എസ്.എസ് വിദ്യാർഥികളെ ഗ്രൂപ്പുകളായി കൃഷിസ്ഥലത്ത് നിന്നും മണ്ണ് ശേഖരണം നടത്തി ശാസ്ത്രീയമായ പരിശോധന നടത്താനാണ് മലപ്പുറം മണ്ണ് പര്യവേക്ഷണ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതി​െൻറ ആദ്യഘട്ടം എന്ന നിലയിൽ വിദ്യാർഥികൾക്ക് മണ്ണ് ശേഖരണവുമായി ബന്ധപ്പെട്ട പരിശീലനവും ഉപകരണ വിതരണവും നടത്തി. പരിശീലനത്തിന് മണ്ണ് പര്യവേക്ഷണ കേന്ദ്രം സോയിൽ സർവെ ഓഫിസർമാരായ വി. അബ്ദുൽ ഹമീദ്, ടി.വി.എസ്. ജിതിൻ, ഫീൽഡ് ഓഫിസർമാരായ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സംവാദസദസ്സ് കരുളായി: കേരള ശാസ്ത്രസാഹിത്യ പരിഷത് 'മറ്റൊരു കേരളം സാധ്യമാണ്' എന്ന വിഷയത്തിൽ സംവാദസദസ്സ് നടത്തി. 40ലധികം പേര്‍ സംവാദത്തില്‍ പങ്കെടുത്തു. മണിലാൽ മുക്കൂട്ടുതര, നവാസ് അലി എന്നിവർ ക്ലാസെടുത്തു. ആരോഗ്യം, വിദ്യാഭ്യാസം വികസനം എന്നീ വിഷയങ്ങളിൽ ചര്‍ച്ച നടത്തി. പി.കെ. ശ്രീകുമാർ മാസ്റ്റർ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. മനോജ്, വാർഡ് അംഗം പി.പി. ഖദീജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.