21.5 ലക്ഷത്തി​െൻറ കള്ളനോട്ടുമായി മൂന്നുപേർ പിടിയിൽ

വടക്കാഞ്ചേരി: തൃശൂരിൽ വീണ്ടും കള്ളനോട്ടുവേട്ട. ആറ്റൂർ -ചേലക്കര റോഡിലെ ആറ്റൂർ കമ്പനി പടിയിൽ വീട് വാടകക്ക് എടുത്ത് നോട്ടടിക്കുന്ന വൻസംഘം പിടിയിൽ. വടക്കഞ്ചേരി സീന മന്‍സില്‍ റഷീദ് (36), കുന്നംകുളം കരിക്കാട് മണ്ടമ്പിള്ളി ജോയി(51), മരത്തംകോട് കളത്തിങ്കല്‍ മുജീബ് റഹ്മാന്‍ (44) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 21.5 ലക്ഷം രൂപയുടെ 2000, 500, 100 രൂപ നോട്ട്, അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിൻറർ, വിവിധ വർണങ്ങളിലുള്ള മഷി, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടികൂടി. രണ്ടു ലക്ഷം രൂപ ഇവരുടെ പക്കൽ നിന്നും 19.5 ലക്ഷം രൂപ റഷീദി​െൻറ ചേലക്കര ആറ്റൂരിനടുത്ത് കമ്പനിപ്പടിയിലുള്ള വാടകവീട്ടില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ ചാവക്കാട് സി.ഐ സുരേഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം വാടക വീട്ടിലെത്തുേമ്പാൾ ഇവർ നോട്ടടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും വിശദാംശങ്ങൾ പുറത്ത് വിടാൻ ആയിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം. ഇവർക്ക് രാജ്യം മുഴുവനുമുള്ള കള്ളനോട്ടടി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറിജിനൽ നോട്ടുകള്‍ വാങ്ങി ഇരട്ടിമൂല്യത്തിലുള്ള കള്ളനോട്ട് വിവിധ സഥലങ്ങളിലെത്തിച്ച് വിതരണം ചെയ്യലാണ് പതിവ്. കഴിഞ്ഞ ആഴ്ച കുന്നംകുളത്ത് രണ്ട് ലക്ഷം രൂപ വിതരണം ചെയ്തതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചെറുതുരുത്തിയിൽനിന്ന് നോട്ടടി യന്ത്രങ്ങൾ പിടികൂടിയിരുന്നു. ഫോട്ടോ: അറസ്റ്റിലായ പ്രതികള്‍ കണ്ടെടുത്ത കള്ളനോട്ടുകളും പ്രിൻററുകളും സ്‌കാനറും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.