ലഹരിവിരുദ്ധ പ്രചാരണം: സ്കൂളുകളിൽ തെരുവുനാടകം

പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തി‍​െൻറ ഭാഗമായി എക്സൈസ് വകുപ്പും ജില്ല ഇൻഫർമേഷൻ ഓഫിസും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ തെരുവുനാടകം 'എനിക്ക് പറയാനുള്ളത്' അവതരിപ്പിച്ചു. ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ, ബിഗ് ബസാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരായ ടി. വിശ്വനാഥ്, വി. സജീവ്, പി.ടി. പ്രീജു, കെ. വെള്ളക്കുട്ടി, കെ.എ. ശശികുമാർ, ആർ. സന്തോഷ്, സി. സുഭാഷ്, സി. ഭുവനേശ്വരി, എം. സ്മിത എന്നിവർ അഭിനയിച്ച നാടകത്തി‍​െൻറ രചന എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.എൻ. സുരേഷ് ബാബുവി​െൻറതാണ്. ബി.ജെ. ശ്രീജിയാണ് സംവിധാനം. ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ അസി. ഇൻഫർമേഷൻ ഓഫിസർ ആർ. അജയഘോഷ്, എം.എൻ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ജനകീയ പ്രശ്നങ്ങൾ അവഗണിച്ചാൽ രാജ്യവ്യാപക പ്രതിഷേധം -പി.പി. തങ്കച്ചൻ *യു.ഡി.എഫ് രാപകൽ സമരം സമാപിച്ചു പാലക്കാട്: പെട്രോൾ-ഡീസൽ-പാചകവാതക വിലവർധന ഉൾെപ്പടെയുള്ള ജനകീയ പ്രശ്നങ്ങളെ അവഗണിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നതെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ. രാപകൽ സമരം സർക്കാറുകൾക്കുള്ള താക്കീത് മാത്രമാണ്. യു.ഡി.എഫ് സമരത്തിന് ഇപ്പോൾ പിന്തുണ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് രാപകൽ സമരത്തി‍​െൻറ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം, മുൻ എം.പി വി.എസ്. വിജയരാഘവൻ, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, സി.വി. ബാലചന്ദ്രൻ, സി. ചന്ദ്രൻ, കെ.എ. ചന്ദ്രൻ, എം.എം. ഹമീദ്, എ. ഭാസ്കരൻ, ടി.എം. ചന്ദ്രൻ, വി.ഡി. ജോസഫ്, പി. കലാധരൻ, ബി. രാജേന്ദ്രൻ നായർ, പി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.