വേങ്ങര: കെ.സി. നസീര്‍ പറപ്പൂരിൽ പര്യടനം നടത്തി

വേങ്ങര: എസ്.ഡി.പി.െഎ സ്ഥാനാർഥി അഡ്വ. കെ.സി. നസീർ പറപ്പൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ എസ്.ഡി.പി.ഐക്ക് മാത്രമേ കഴിയൂവെന്ന് കെ.സി. നസീര്‍ പറഞ്ഞു. യു.ഡി.എഫ് ക്യാമ്പിൽ ആവേശം വിതറി കുഞ്ഞാലിക്കുട്ടിയുടെ പര്യടനം മമ്പുറം: വോട്ടര്‍മാരില്‍ ആവേശം വിതറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ റോഡ് ഷോ. കെ.എൻ.എ. ഖാദറിന് വോട്ടഭ്യര്‍ഥിച്ച് എ.ആര്‍. നഗര്‍ പഞ്ചായത്തിലായിരുന്നു വെള്ളിയാഴ്ച പര്യടനം നടന്നത്. കുഞ്ഞാലിക്കുട്ടിയെ അഭിവാദ്യം ചെയ്യാൻ റോഡിനിരുവശവും നിരവധി പേർ തടിച്ചുകൂടി. ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് ശനിയാഴ്ച പര്യടനം. വേങ്ങരയിൽ മദ്യനയത്തിനെതിരെ ജനം വിധിയെഴുതും -ഹൈദരലി ശിഹാബ് തങ്ങള്‍ വേങ്ങര: കേരളത്തിലെ കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്ന എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരെ വേങ്ങരയിലെ വോട്ടർമാർ വിധിയെഴുതുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കണ്ണാട്ടിപടിയിലെ യു.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.