സിഗ്​നൽ സംവിധാനമില്ല; കൽക്കുണ്ടും ആർത്തലയും പരിധിക്ക് പുറത്ത്​​

കരുവാരകുണ്ട്: സിഗ്നൽ ലഭ്യമല്ലാത്തതിനാൽ മലയോര കുടുംബങ്ങൾക്ക് മൊബൈൽഫോൺ ഉപയോഗിക്കാനാവുന്നില്ല. കൽക്കുണ്ട്, കേരളാംകുണ്ട്, ആർത്തല മേഖലകളിലെ കുടുംബങ്ങൾക്കാണ് മൊബൈൽ ഫോണുകൾ കാഴ്ചവസ്തു മാത്രമാവുന്നത്. ഈ ഭാഗങ്ങളിൽ ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികളുടെ സിഗ്നലുകൾ ലഭിക്കുന്നില്ല. കിഴക്കെത്തല ടൗണിലെ ടവറുകളെക്കാളും ഉയർന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെയും പരിസരങ്ങളിലെയും അവസ്ഥയും ഇതുതന്നെയാണ്. ഇവിടെ അപകടങ്ങൾ നടന്നാൽ പുറത്തെത്തിക്കാനും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളെ വിളിക്കാനും രണ്ട് കിലോമീറ്റർ ദൂരത്തെ അട്ടിയിലേക്കിറങ്ങണം. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ ഇക്കാരണത്താൽ വൈകാറുണ്ട്. ആർത്തലയിൽ കാട്ടാന ശല്യമുള്ളതിനാൽ സഹായം തേടാനും മറ്റുള്ളവർക്ക് വിവരം കൈമാറാനും ഇവിടുത്തെ കുടുംബങ്ങൾക്ക് കഴിയുന്നില്ല. സിഗ്നൽ അന്യമായതിനാൽ ഇൻറർനെറ്റ് സംവിധാനവും ഉപയോഗപ്പെടുത്താനാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.