ഹർത്താലിനോട്​ യോജിപ്പില്ല ^എം.എം. ഹസ്സൻ

ഹർത്താലിനോട് യോജിപ്പില്ല -എം.എം. ഹസ്സൻ 'ഇടതി​െൻറ ബി.ജെ.പി വിമർശനം ആത്മാർഥതയോടെയല്ല' മലപ്പുറം: ഹർത്താലിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ. മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനം ഉപയോഗിക്കേണ്ട സമരമുറയാണ്. ഇപ്പോഴത് ആദ്യം പ്രയോഗിക്കുന്നു. ഹർത്താലിനെതിരായ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ചിരുന്നു. അതിനും മുകളിൽ അഭിപ്രായങ്ങൾ വന്നപ്പോൾ ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയാണെന്നും ഹസ്സൻ വ്യക്തമാക്കി. ബി.ജെ.പിയുടെ ജനരക്ഷായാത്രക്കെതിരായ കോടിയേരി ബാലകൃഷ്ണ​െൻറയും പിണറായി വിജയ​െൻറയും വിമർശനങ്ങൾ ആത്മാർഥതയോടെയല്ല. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം പ്രവർത്തനങ്ങൾ. ആർ.എസ്.എസിനോട് ഏറ്റുമുട്ടാൻ ഞങ്ങൾക്കേ കഴിയൂ എന്ന് ബോധ്യപ്പെടുത്താനാണിത്. എന്നാൽ, മറുവശത്ത് അമിത് ഷാക്കും യോഗി ആദിത്യനാഥിനും സർക്കാർ വഴിയൊരുക്കി. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാമെന്ന തെരഞ്ഞെടുപ്പ് കമീഷ​െൻറ പുതിയ നിലപാട് നരേന്ദ്രമോദി കാലങ്ങളായി പറയുന്നതാണ്. രാഷ്ട്രീയ പാർട്ടികളോട് ആലോചിച്ചും ചർച്ചചെയ്തുമേ ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കാവൂ. രാജ്യം ഏകാധിപത്യത്തിലേക്ക് ഒഴുകുകയാണ്. ചെകുത്താനും നടുക്കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് കേരള ജനതയെന്നും ഹസ്സൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.