പകൽ പ്രചാരണച്ചൂട്​, രാത്രി സോക്കർ ഭ്രാന്ത്​

കോട്ടക്കൽ: തെരഞ്ഞെടുപ്പായാലും കളിയായാലും ഒരു ടീം, അല്ലെങ്കിൽ ഒരാൾ ജയിക്കണം. പേക്ഷ, ഇവിടെ കൗമാര ലോകകപ്പിൽ നമ്മുടെ കുട്ടികളാണ് ജയിക്കേണ്ടത്. അക്കാര്യത്തിൽ ഒരു തർക്കവുമില്ലെന്ന് രാഷ്ട്രീയ ഭേദെമന്യേ വേങ്ങരയിലെ വോട്ടർമാരെല്ലാം ഒരേ വികാരത്തോടെ പറയുന്നു. പകൽ സ്ഥാനാർഥികൾക്കൊപ്പം സഞ്ചരിച്ചും സെൽഫിയെടുത്തും പ്രചാരണത്തിൽ സജീവമാകുന്ന ഇവർ രാത്രി രാഷ്ട്രീയം മാറ്റിവെച്ച് കാൽപന്തുകളിയുടെ ആരവം ഉയർത്തുകയാണ്. കളി വന്നാൽപിന്നെ കക്ഷിരാഷ്ട്രീയമില്ല, തെരഞ്ഞെടുപ്പി​െൻറ വാശിയില്ല, വൈരാഗ്യമില്ല, ഫുട്ബാൾ മാത്രം... വേങ്ങരയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്ത പൊതുയോഗങ്ങൾ കഴിയുമ്പോൾതന്നെ സമയം ഏറെയായി. ഇതുകഴിഞ്ഞ് ഇരു മുന്നണികളുടെയും പ്രവർത്തകർ നേരെ പോയത് ക്ലബ് ഒാഫിസുകളിലേക്കാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരം കഴിഞ്ഞ് മതി മറ്റു ചിന്തകളെന്ന് ഇവർ ഒരേ സ്വരത്തിൽ പറഞ്ഞു. പാർട്ടി ഓഫിസുകളിലിരുന്നും കളി കണ്ടവർ ഏറെ. ഇപ്പോൾ രാഷ്ട്രീയമല്ല, ഫുട്ബാളാണ് മനസ്സിലെന്ന് മുൻ സന്തോഷ് ട്രോഫി താരം പറപ്പൂരിലെ കെ.പി. സുബൈർ പറയുന്നു. ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ കഴിയുന്നത് വലിയ നേട്ടമാണ്. പുതുതലമുറക്ക് ലഭിച്ചത് സ്വപ്ന തുടക്കമാണ്. മാധ്യമങ്ങളുടെ പൂർണ പിന്തുണയാണ് ക്രിക്കറ്റിനെപ്പോലെ കാൽപന്തുകളിക്കും ആരാധകരെ കൂട്ടിയത്. ഐ.എസ്.എൽ മത്സരങ്ങളും ഇതിന് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിക്കാർക്ക് ഇനി വേണ്ടത് സർക്കാറി​െൻറ നിർലോഭ പിന്തുണയാണെന്നും വേങ്ങരയിലെ സ്ഥാനാർഥികളോട് അഭ്യർഥിക്കാനുള്ളതും ഇക്കാര്യമാണെന്നും ഫുട്ബാൾ പ്രേമികളായ വോട്ടർമാർ പറയുന്നു. photo: mpg4 പറപ്പൂർ പാറമ്മൽ അങ്ങാടിയിലെ സി.പി.എം ഓഫിസിൽ ഫുട്ബാൾ മത്സരം കാണുന്ന നെയ്യാറ്റിൻകര എം.എൽ.എ ആൻസണും പ്രവർത്തകരും -പ്രമേഷ് കൃഷ്ണ-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.