കൊണ്ടോട്ടി നഗരത്തിലെ അനധികൃത യു ടേണുകൾ അവസാനിപ്പിക്കുന്നു

കൊണ്ടോട്ടി: നഗരത്തിൽ ബൈപാസ് റോഡിലെ അനധികൃത യു ടേണുകൾ അവസാനിപ്പിക്കാൻ ഗതാഗത ഉപദേശകസമിതി യോഗത്തിൽ തീരുമാനം. പ്രധാനറോഡുകളിലെ അനധികൃത വാഹനപാർക്കിങ്ങിന് എതിരെയും നടപടി സ്വീകരിക്കും. ബൈപാസ് റോഡിലും കൊടിമരത്തിന് സമീപത്തും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുക. നിലവിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ നിർത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കച്ചവടക്കാർ റോഡും നടപ്പാതയും ൈകയേറുന്നതിനെതിരെ നടപടിയെടുക്കാനും തീരുമാനമായി. റോഡിൽ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടികളും നീക്കം ചെയ്യും. നഗരസഭ, പൊതുമരാമത്ത്, റവന്യൂ, പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് നടപടികൾ സ്വീകരിക്കുക. ബസ് സ്റ്റാൻഡിലേക്ക് ഇരുഭാഗത്തുനിന്നും ബസുകൾ ഒരുമിച്ച് കയറുന്നത് ഒഴിവാക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബസ് കയറുന്ന ഭാഗത്ത് ബോർഡ് െവച്ച് വിഭജിക്കാനാണ് നിർദേശം. നഗരത്തിൽ വൺവേ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി അധ്യക്ഷത വഹിച്ചു. റവന്യൂ, പൊതുമരാമത്ത് ദേശീയപാത വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.