പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: അവലോകന യോഗം ഇന്ന്

പട്ടാമ്പി: ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രവർത്തനങ്ങളുടെ അവലോകന യോഗം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വാടാനാംകുറുശ്ശി ബ്ലൂ ഡയമണ്ട് ഹാളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവർ സംബന്ധിക്കും. ഡയറ്റ്, എസ്.എസ്.എ, ആർ.എം.എസ്, ഐ.ടി അറ്റ് സ്‌കൂൾ മേധാവികൾ, എൽ.പി/യു.പി ഹൈസ്‌കൂൾ പ്രധാനാധ്യാപകർ, വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി, ടെക്നിക്കൽ സ്‌കൂൾ പ്രിൻസിപ്പൽമാർ, ബി.പി.ഒമാർ, എൻ.എം.ഒമാർ, എൻ.എഫ്.എസ് തുടങ്ങിയവർ പങ്കെടുക്കണമെന്ന് പാലക്കാട് ഉപവിദ്യാഭ്യാസ ഡയറക്ടർ പി. കൃഷ്ണൻ അറിയിച്ചു. റേഷൻ അദാലത്ത് ഇന്ന് പട്ടാമ്പി: പരുതൂർ പഞ്ചായത്തിലെ 72, കുലുക്കല്ലൂരിലെ 58, നാഗലശ്ശേരിയിലെ 100, 102 റേഷൻകടകളിലെ റേഷൻ കാർഡുകളിൽ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ കൂടിക്കാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.