ഗ്യാസ് വിലവർധനവിനെതിരെ പ്രതിഷേധം

വടക്കഞ്ചേരി: പാചകവാതക വില വർധനവിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ കിഴക്കഞ്ചേരി -(ഒന്ന്) വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അസോസിയേഷൻ ഏരിയ സെക്രട്ടറി പി. കോമളം ഉദ്ഘാടനം ചെയ്തു. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സിന്ധു സുദേവൻ, ബീന വർഗീസ്, കവിത മാധവൻ, പി. ലക്ഷ്മി എന്നിവർ സംസാരിച്ചു. ചാമപറമ്പ് അംബേദ്കർ മാതൃക കോളനിയാക്കും --മന്ത്രി വടക്കഞ്ചേരി: പഞ്ചായത്തിലെ ഒന്നാം വാർഡായ പരുവാശ്ശേരിയിലെ 52 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെട്ട ചാമപറമ്പ് കോളനിയിൽ ഒരു കോടിയുടെ സമഗ്രവികസനപ്രവർത്തനങ്ങൾ നടപ്പാക്കി അംബേദ്കർ മാതൃക കോളനിയാക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. വാർഡിലെ കൂമാംക്കടവ്, ചല്ലിപ്പറമ്പ്, കളത്തൊടി പട്ടികജാതി കോളനികളിൽ പട്ടികജാതി വകുപ്പ് ഫണ്ടും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഗ്രാൻറ് -ഇൻ- എയ്ഡും ഉപയോഗിച്ച് വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിർവഹണ ഏജൻസിയായി നിർമിതിയെ ചുമതലപ്പെടുത്താനും ആറ് മാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാനും മന്ത്രി കലക്ടർക്ക്് നിർദേശം നൽകി. ജില്ല പട്ടികജാതി വികസന ഓഫിസർക്ക് ഏകോപന ചുമതലയും നൽകി. മാതൃക കോളനികളാക്കി മാറ്റുന്നതിന് മുന്നോടിയായി പട്ടികജാതി വകുപ്പ് പ്രതിനിധികളും വാർഡ് അംഗവും നാല് കോളനികളും സന്ദർശിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ച റിപ്പോർട്ട് പരിപാടിയിൽ പട്ടികജാതി വികസന ജില്ല ഓഫിസർ എസ്. വിജയരാഘവൻ അവതരിപ്പിച്ചു. ചല്ലിപ്പറമ്പ് കോളനി പരിസരത്ത് നടന്ന പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു. ധനസഹായ വിതരണം കലക്ടർ ഡോ. പി. സുരേഷ്ബാബു നിർവഹിച്ചു. ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗംഗാധരൻ, വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. പ്രഭാകരൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സെയ്തലവി, ജില്ല ഇൻഫർമേഷൻ ഓഫിസർ വി.പി. സുലഭ കുമാരി തുടങ്ങിയവർ പങ്കെടുത്തു. ആർട്ട് ഫെസ്റ്റ് ഉദ്ഘാടനം പുതുനഗരം: ഇസ്ലാമിക് ഹൈസ്കൂളിലെ ആർട്ട് ഫെസ്റ്റ് വിദ്യ കൗൺസിൽ പാലക്കാട് ജില്ല രക്ഷാധികാരി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജിത റാഫി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.എം. സലീം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ടി.കെ. ഷിഹാബുദ്ദീൻ, ഇസ്ലാമിക് കൾചറൽ സെക്രട്ടറി പി. അബ്ദുൽ റസാഖ്, ബീന, അബ്ദുൽ മജീദ്, ഇബ്രാഹിം ഷാ, ഫാത്തിമ ഉമർ, റിഷാന എന്നിവർ സംസാരിച്ചു. ആർട്ട് ഫെസ്റ്റ് ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.