സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു

പറളി: സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് നാലാംവർഷ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പറളി എടത്തറ കോലാടിക്കളം സൗപർണികയിൽ ശ്രീകുമാറി​െൻറ മകൻ രോഹിത് (21)- ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-ന് അകത്തേത്തറ എൻജിനീയറിങ് കോളജിലേക്ക് ബൈക്കിൽ പോകവേ മേലാമുറി -കുളപ്പുള്ളി സംസ്ഥാന പാതയിൽ അഞ്ചാം മൈലിനും കിഴക്കഞ്ചേരിക്കാവിനും ഇടയിലായിരുന്നു അപകടം. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ ബസാണ് ഇടിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വൃന്ദ -(പറളി മുജാഹിദീൻ സ്കൂൾ അധ്യാപിക). സഹോദരൻ: രാഹുൽ. cap pg1 അപകടത്തിൽ മരിച്ച രോഹിത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.